കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കൊട്ടിയൂർ: അമ്പായത്തോട് – പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.…
കണ്ണൂര്‍ : ശ്വാസനാളിയില്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ച 26 വയസ്സുകാരിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ അപൂര്‍വ്വ ശസ്ത്രക്രിയ വിജയകരായി പൂര്‍ത്തീകരിച്ചു. വലത് ശ്വാസകോശത്തിന്റെ മധ്യ അറയിലെ ശ്വാസനാളിയിലാണ് ട്യൂമര്‍ ബാധിച്ചത്. സാധാരണഗതിയില്‍ ഇത്തരം ശസ്ത്രക്രിയ നിര്‍വ്വഹിക്കുമ്പോള്‍ ശ്വാസനാളിയിലെ രോഗബാധിതമായ ഭാഗത്തോടൊപ്പം തന്നെ രോഗം…
രാജ്യ തലസ്ഥാനത്തുണ്ടായ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിൽ തീരദേശമേഖലയിലും, കടലിൽ മത്സ്യബന്ധനത്തിനായി പോകുന്നതും തിരിച്ചു വരുന്നതുമായ സമയങ്ങളിൽ അപരിചിതരായ ആളുകളെയോ, യാനങ്ങളെയോ, തീരത്തോട് ചേർന്നോ, അല്ലാതെയോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വസ്തുക്കളോ ശ്രദ്ധയിൽ പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് തലശ്ശേരി തീരദേശ പൊലീസ്…
ചെറിയ ഇടവേളക്ക് ശേഷം സ്വർണം പുതിയ ഉയരങ്ങൾ തേടി കുതിക്കുന്നു. സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 225 രൂപ വർധിച്ച് 11,575 രൂപയിലെത്തി. പവൻ വില 1,800 രൂപ വർധിച്ച് 92,600 രൂപയായി. രണ്ട് ദിവസത്തിനിടെ വർധിച്ചത് 3,120 രൂപയാണ്. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ…
ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 13 ന് രാവിലെ 10 മണിക്ക് പുതിയതെരു മാഗ്നറ്റ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും.…
പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ സംസ്ഥാന സെക്രട്ടറിയുമായിരുന്ന തെക്കേപാനൂരിലെ ജാനിഷിൽ വി.കെ.കുഞ്ഞിരാമൻ (76) അന്തരിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, തലശേരി താലൂക്ക് നിർമാണ തൊഴിലാളി സഹകരണ സംഘം പ്രസിഡൻ്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. യുവ ജനതാദൾ ജില്ലാ പ്രസിഡൻ്റായും ജനതാദൾ ജില്ലാ പ്രസിഡൻ്റായും പ്രവൃത്തിച്ചിട്ടുണ്ട്. ഭാര്യ:…
കണ്ണൂർ: മോട്ടോർ വാഹന വകുപ്പും കണ്ണൂർ സിറ്റി പോലീസും സംയുക്തമായി നടത്തുന്ന ഇ ചലാൻ അദാലത്ത് നവംബർ 12 ബുധനാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാല് മണിവരെ കണ്ണൂർ ആർ ടി ഓഫീസിനോട് അനുബന്ധിച്ച ഹാളിൽ നടക്കും. പല കാരണങ്ങളാൽ ചലാൻ അടയ്ക്കാൻ…
അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കോളർഷിപ്പിനുള്ള അപേക്ഷാ തീയതി നീട്ടി. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ പരിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള സ്കോളർഷിപ്പിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതിയാണ് ഡിസംബർ 15 വരെ നീട്ടിയത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികളുടെ…
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ഇന്ന് മുതൽ സർവീസ് നിർത്തിവെക്കും. വൈകിട്ട് ആറ് മുതൽ സർവീസ് ഉണ്ടാകില്ലെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിലും പിഴയിലും പ്രതിഷേധിച്ചാണ് സമരം. സ്ലീപ്പർ,…
കണ്ണൂർ കോർപറേഷനിലെ വിവാദ കരാർ റദ്ദാക്കി. മരക്കാർകണ്ടിയിലെ നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാൻറ് നിർമ്മാണ കരാറാണ് റദ്ദാക്കിയത്. 140 കോടി രൂപ എസ്റ്റിമേറ്റുള്ള നിർമ്മാണ കരാറിൽ അപാകതയെന്ന കണ്ടെത്തലിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. കരാറിൽ വൻ അഴിമതിയുണ്ടെന്നും മേയർ മുസ്ലിഹ് മഠത്തിൽ കോഴ വാങ്ങിയെന്നും…