കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന 80 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് ഇനി ഇലക്ട്രോണിക് വീല്‍ചെയര്‍ സൗകര്യം ലഭ്യമാകും. അലിംകോ മുഖേനെ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇലക്ട്രിക്ക് വീല്‍ചെയര്‍ ലഭ്യമാക്കിയത്.…
ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി പയ്യാവൂര്‍ കോയിപ്രയിലെ മതിലകത്ത് അരുണ്‍ തോമസിനെയും കുടുംബത്തെയും സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് പയ്യാവൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് സ്വദേശി വടക്കേ വീട്ടില്‍ സക്കീര്‍ ഹുസൈന്റെ മകന്‍…
ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടപ്പാക്കണമെന്ന് ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്ററും ഹരിതചട്ട പരിപാലനത്തിനായുള്ള നോഡല്‍ ഓഫീസറുമായ കെ.എം സുനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഊര്‍ജിതമായ പരിശോധനകളും നടപടികളും ഉണ്ടാകും. മാതൃകാ പെരുമാറ്റചട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ, പത്താമത്തെ ഇനമായി…
വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കൾക്കുള്ള 2025-26 വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളർഷിപ്പിന് Serviceonline.gov.in/Kerala വെബ്സൈറ്റ് വഴി ഡിസംബർ 31 വരെ അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച, പത്താംതരം മുതൽ പി.ജി വരെ കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങൾ/…
കണ്ണൂർ: കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യു ജെ) ബ്രേക്കിംഗ് ഡി പദ്ധതിയുടെ കണ്ണൂർ ജില്ലാതല വ്യാപന പരിപാടി ഉദ്ഘാടനം പ്രസ് ക്ലബ്ബിൽ നടന്നു. ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച്, ജില്ലയിലെ 1200 ലൈബ്രറികളിൽ ക്യു ആർ കോഡ് ഏർപ്പെടുത്തുന്ന പരിപാടിയുടെ ഉദ്ഘാടനം…
കണ്ണാടിപറമ്പ് മേഖലയിൽ കുറുനരി- തെരുവ് നായശല്യം അതിരൂക്ഷമായി തുടരുന്നു. ചാലോട് കുറുനരിയുടെ കടിയേറ്റു മൂന്ന് പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് ചാലോട് – കാനാട് പ്രദേശങ്ങളിലായി കുറുനരി മൂന്നുപേരെ കടിച്ചത്. ചെറു കുഞ്ഞിക്കരയിലെ വിമല , കാനാടിലെ ഹരിദാസൻ മാമ്പയിലെ പ്രമോദ് എന്നിവർക്കാണ് കടിയേറ്റത്.…
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജാതിയുടെയും സമുദായത്തിൻ്റെയും പേരിൽ വോട്ട് തേടാൻ പാടില്ലന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി മോസ്‌കുകൾ, ക്ഷേത്രങ്ങൾ, ചർച്ചുകൾ, മറ്റ് ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കരുത്. ഏതെങ്കിലും സ്ഥാനാർഥിക്കോ സമ്മതിദായകനോ അവർക്ക് താൽപര്യമുള്ള വ്യക്തികൾക്കോ…
കണ്ണൂർ കോർപ്പറേഷനിൽ എൻ.ഡി.എ ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 56 വാർഡുകളിൽ 42 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് അഖിലേന്ത്യാ വൈസ് പ്രസിഡൻറ് എ. പി. അബ്ദുള്ളക്കുട്ടിയുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചത്. കോർപറേഷനിലെ 56 വാർഡുകളിലും എൻഡിഎ സ്ഥാനാർഥികൾ മത്സരിക്കും. ബിജെപിയുടെ മുതിർന്ന നേതാവ് യു . ടി ജയന്തൻ…
കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോൾ പ്രമുഖർ പടിക്ക് പുറത്ത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി ദിവ്യ അഡ്വ. കെ. രത്നകുമാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ടി. സരള , കെ.വി ബിജു, ചന്ദ്രൻ കല്ലാട്ട് തുടങ്ങിയ പ്രമുഖർക്കാണ് സ്ഥാനചലനമുണ്ടായത്.…
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു. കാഞ്ഞിലേരി മൊളൂർ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്. കുഴഞ്ഞ് വീണ ഉടൻ നാട്ടുകാരും ബസ് തൊഴിലാളികളും പൊലിസും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടർന്ന് പ്രാഥമിക ചികിത്സ…