കരയിടിച്ചില്‍ തടയാന്‍ സത്വര നടപടി വേണം: ടി കെ ഗോവിന്ദന്‍

കണ്ണൂര്‍ : വളപട്ടണം മുതല്‍ ശ്രീകണ്ഠാപുരം വരെയുള്ള ഭാഗത്തെ പുഴയുടെ കരയിടിച്ചല്‍ പരിഹരിക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 55 പ്രൊപ്പോസലുകള്‍ ജില്ലാ വിദഗ്ധ സമിതി അംഗീകരിച്ച ശേഷം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ദുരന്ത നിവാരണ…

/

സംസ്ഥാനതല ശാസ്ത്ര മാഗസിന്‍ മത്സരത്തിന് തുടക്കമായി

കണ്ണൂര്‍: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ സംസ്ഥാനതല ശാസ്ത്ര മാഗസിന്‍ മത്സരത്തിന് കണ്ണൂരില്‍ തുടക്കം. അഡ്വ. ടി ഒ മോഹനന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.സെന്റ്. മൈക്കിള്‍ ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍  നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.…

/

വിവരാവകാശ അപേക്ഷക്ക് വ്യക്തമായ വിവരങ്ങള്‍ നല്‍കണം: വിവരാവകാശ കമ്മീഷണര്‍

കണ്ണൂര്‍: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും ആവശ്യപ്പെട്ട വിവരങ്ങള്‍ വ്യക്തമായി നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ ടി കെ രാമകൃഷ്ണന്‍ പറഞ്ഞു.കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ വിവരം ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്…

/

ടൂറിസം വികസനം; വൃത്തി സാമൂഹിക ഉത്തരവാദിത്തമാകണം: ജില്ലാ കളക്ടര്‍

കണ്ണൂര്‍: ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കുന്നതിനായി വൃത്തിയുള്ള പരിസരങ്ങള്‍ എന്നത് സാമൂഹിക ഉത്തരവാദിത്തമായി ഏവരും ഏറ്റെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. കളം പ്രതിവാര സംവാദപരിപാടിയില്‍ കൂത്തുപറമ്പ് ഹൈസ്‌കൂള്‍, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാരം…

/

കൂവോട് സ്വദേശി ഉഷയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂര്‍: കാന്‍സര്‍ ബാധിതയായ തളിപ്പറമ്പ് കൂവോട് പഞ്ചളായിയിലെ ഉഷയെയും രോഗബാധിതരായ രണ്ട് മക്കളെയും ചികിത്സയ്ക്കായി പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. കുടുംബത്തിന്റെ ദയനീയാവസ്ഥയെ കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടി…

/

പടിയൂര്‍ കല്യാട് പഞ്ചായത്ത് കേരളോത്സവത്തിന് ആവേശത്തുടക്കം

കണ്ണൂര്‍ : പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശമേറിയ ഫുട്‌ബോള്‍ മത്സരത്തോടു കൂടി തുടക്കമായി. പടിയൂര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 12 ടീമുകള്‍ അണിനിരന്നു. പടിയൂര്‍ ടോപ് ടോണ്‍ വിജയികളായി.പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

/

കുടുംബശ്രീ മോഡല്‍ ‘നാടന്‍ തട്ട് വീട്ടിലെ ഊണ്’ ഇനി പടിയൂരിലും

കണ്ണൂര്‍:പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ മോഡല്‍ ‘നാടന്‍ തട്ട് വീട്ടിലെ ഊണ്’ പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സംരംഭം ആരംഭിച്ചത്. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബീന ബാബു അധ്യക്ഷനായി. പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്ത് വൈസ്…

/

ചിറക്കൽ പനങ്കാവ് നന്ദനം യോഗാ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു

കണ്ണൂർ: ചിറക്കൽ പനങ്കാവ് നന്ദനം യോഗാ സെന്ററിന്റെ ഉദ്ഘാടനം യോഗ ദേശീയ കോച്ച് കെ ടി കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇന്നത്തെ ജീവിതരീതിയിൽ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കെ ടി കൃഷ്ണദാസ് സംസാരിച്ചു. ശ്രീനാരായണഗുരു ക്ലബ്ബിന്റെയും നന്ദനം കലാഗ്രാമത്തിന്റെയും സഹകരണത്തോടെയാണ് നന്ദനം യോഗ സ്റ്റഡി…

/

സ്തനാർബുദ ബോധവൽക്കരണം: കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ‘പിങ്ക് ബൈക്ക് റാലി’ സംഘടിപ്പിച്ചു

കണ്ണൂർ: സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലും (ബിഎംഎച്ച്) മദേഴ്സ് ആർമി കണ്ണൂരും സംയുക്തമായി ‘പിങ്ക് ബൈക്ക് റാലി’ സംഘടിപ്പിച്ചു. സ്തനാർബുദത്തിനെതിരെ ഒരുമിച്ച് മുന്നേറാം എന്ന സന്ദേശവുമായി സംഘടിപ്പിച്ച റാലിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു.…

/

കണ്ണൂർ ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം; പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് കണ്ണൂർ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) ഒരുക്കുന്നത്. മികച്ച കരിയർ വളർച്ചയ്ക്കും വ്യക്തിഗത വികാസത്തിനും മുതൽകൂട്ടാകുന്ന രീതിയിലാണ് ഇന്റേൺഷിപ്പ് പ്രോഗ്രാം ക്രമീകരിച്ചരിക്കുന്നത്. ജില്ലയിലെ…

/