സ്വർണവിലയിൽ കുതിപ്പ്

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 25 രൂപയാണ് ഇത്തവണ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില. ഇന്ന് രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.…

///

കേന്ദ്ര ബജറ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള ബജറ്റ്. കാർഷിക മേഖലയ്ക്ക് ഡിജിറ്റൽ സഹായം. സ്ത്രീശാക്തീകരണം ഉറപ്പ് നൽകുന്ന ബജറ്റ്. വ്യവസായ മേഖലയ്ക്ക് വായ്‌പ സഹായം ലഭ്യമാക്കുന്നുണ്ട്. മധ്യവർഗത്തിന് വലിയ സഹായം ബജറ്റിലൂടെ ലഭ്യമാകുന്നു. ആദായനികുതി ഇളവ് ലഭ്യമാക്കി.സമൂഹത്തെയാകെ തൃപ്ത്തിപ്പെടുത്തുന്ന ബജറ്റാണ് നടന്നത്. 2047 ൽ അഭിവൃദ്ധിയുള്ള രാജ്യം കെട്ടിപ്പെടുക്കാൻ…

////

വിമാന യാത്രക്കാരുക്കാരുടെ എണ്ണത്തിൽ വമ്പൻ കുതിപ്പുമായി ഖത്തർ

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.…

///

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നു മുതൽ കർശന പരിശോധന

സംസ്ഥാനത്ത് ഇന്നു മുതൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കും. അതത് ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണ്. ഭക്ഷ്യസുരക്ഷാ പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ…

////

കേരളത്തിന്റെ വികസനത്തിന് സിൽവർ ലൈൻ വേണം, കേന്ദ്രാനുമതിയാരാന്ന് മുഖ്യമന്ത്രി സഭയിൽ

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ ഉണ്ടാകൂ. കേന്ദ്ര അനുമതി കിട്ടുന്ന മുറയ്ക്ക് തുടർ നടപടി സ്വീകരിക്കുമെന്നും 2013 ലെ ഭൂമിയേറ്റെടുക്കൽ നിയമത്തിന്റെ നിബന്ധനകൾ പാലിക്കുമെന്നും മുഖ്യമന്ത്രി…

////

വൈദ്യുതി ചാർജ്ജ് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ വരും. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണിത്. മെയ് 31 വരെ നാലുമാസ കാലത്തേക്കാണ് വർധന. കഴിഞ്ഞ വർഷം ഏപ്രിൽ…

///

പിഎം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല: പ്രധാനമന്ത്രിയുടെ ഓഫിസ്

പിഎം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. ഡല്‍ഹി ഹൈക്കോടതിയെയാണ് വിവരം അറിയിച്ചത്. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. ഫണ്ടിലേക്ക് വരുന്ന സംഭാവനകളുടെയും ഫണ്ടില്‍ നിന്ന് നല്‍കുന്ന സഹായങ്ങളുടെയും വിവരങ്ങള്‍ പി.എം. കെയേഴ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫണ്ടിലേക്ക്…

///

‘രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെ’; വിമർശനവുമായി ശശി തരൂർ

നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനവുമായി ശശി തരൂർ എംപി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്നാണ് ശശി തരൂരിന്റെ വിമർശനം. സർക്കാർ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തിൽ ചെയ്തത്. തിരിച്ചടി നേരിട്ട രംഗങ്ങൾ ഒഴിവാക്കിയെന്നും തരൂർ വിമർശിച്ചു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത…

////

തീവ്ര ന്യൂനമർദ്ദം,5 ദിവസം കേരളത്തിൽ മഴ സാധ്യത

തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ തീവ്ര ന്യുന മർദ്ദം രൂപപ്പെട്ടതോടെ കേരളിലെ മഴ സാഹചര്യവും മാറി. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തെക്ക് പടിഞ്ഞാറൻ  ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യുന മർദ്ദം ഇന്ന് ( ജനുവരി 31)…

///

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വാച്ചറുടെ മകൾക്ക് സർക്കാർ ജോലി നൽകും; വനംമന്ത്രി

ഇടുക്കിയിലെ കാട്ടാന ശല്യം ആവശ്യമെങ്കിൽ മയക്കുവെടിയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. നിരീക്ഷിച്ച ശേഷമാകും തുടർനടപടിയെന്ന് മന്ത്രി പറഞ്ഞു. മയക്കുവെടി വച്ച് കാട്ടാനകളെ പിടിക്കുന്ന കാര്യം പരിഗണനയിൽ. വയനാട്ടിൽ നിന്നും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ സംഘം ഇടുക്കിയിലെത്തും. ദേവികുളം റേഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ…

///