ജവാൻ റമ്മിന്റെ വില വർധിപ്പിക്കാനുള്ള BEVCO ശുപാർശ സർക്കാർ തള്ളി

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന ബവ്റിജസ് കോര്‍പ്പറേഷന്റെ ശുപാർശ സംസ്ഥാന സർക്കാർ തള്ളി. ജവാന് 10% വിലവർധനയാണു ബവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വർധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തിൽ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി സര്‍ക്കാർ ഒഴിവാക്കിയിരുന്നു.…

///

പിണറായി വിജയൻ്റെ ഭരണത്തിൽ പാവപ്പെട്ടവൻ്റെ ജീവിതം ദുരിതത്തിൽ; എൻ ഹരിദാസ്

സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ കാരണം കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതം ദുരിതക്കയത്തിൽ ആഴുന്നു എന്ന്മാത്രമല്ല കേന്ദ്രസർക്കാർ പദ്ധതികൾ വേണ്ട രീതിയിൽ ഉപയോഗിക്കാൻ വിമുഖത കാട്ടുന്ന കേരള സർക്കാർ കേരള ജനതയോട് കാട്ടുന്നത് അങ്ങേയറ്റത്തെ അനീതിയാണെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്. സംസ്ഥാന…

/

കണ്ണൂർ വിമാനത്താവളത്തിൽ 1.299 കിലോഗ്രാം സ്വർണം പിടികൂടി, ഒരു സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായി 1.299 കിലോ ഗ്രാം സ്വർണം പിടികൂടി. ഇരിക്കൂർ സ്വദേശിനിയിൽ നിന്നും 24 ലക്ഷം രൂപ വരുന്ന 500 ഗ്രാം  സ്വർണാഭരണങ്ങളും കാസർഗോഡ് സ്വദേശി മുഹമ്മദ് നസീദിൽ നിന്നും 45 ലക്ഷം രൂപ വരുന്ന 799 ഗ്രാം…

//

ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായി, മധ്യ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി, ശക്തി പ്രാപിച്ചു. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന തീവ്ര ന്യൂനമർദ്ദം തുടർന്ന് തെക്ക് – തെക്ക് പടിഞ്ഞാറു ദിശ മാറി  ഫെബ്രുവരി ഒന്നോടെ ശ്രീലങ്കതീരത്തു കരയിൽ പ്രവേശിക്കാനാണ് സാധ്യത. മധ്യ തെക്കൻ കേരളത്തിൽ…

///

‘തെറ്റ് പറ്റാത്തവരായി ആരുമില്ല’; ചിന്ത ജെറോമിനെ പിന്തുണച്ച് ഇ പി ജയരാജൻ

പിഎച്ച്ഡി വിവാദത്തിൽ സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് ഇടുമുന്നണി കൺവീനർ ഇ പി ജയരാജന്റെ പിന്തുണ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ഇപി ജയരാജൻ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു. എഴുത്തിലും വാക്കിലും പ്രയോഗത്തിലും അറിയാതെ പിഴവുകൾ വന്നുചേരാം. ഇത്തരം കാര്യങ്ങളെ മനുഷ്യത്വപരമായി സമീപിക്കണം.…

////

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പൊന്നാനിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് സി വേലായുധൻ പതാക ഉയർത്തി

പൊന്നാനി:രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് സി വേലായുധൻ പതാക ഉയർത്തി. മഹാത്മജിയുടെ ചരമവാർഷിക ദിനത്തിൽ ഈഴുവത്തിരുത്തിയിൽ ഗാന്ധി അനുസ്മരണവും നടന്നു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ അസീസ്,…

/

വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താം; റവന്യൂ വകുപ്പിന്റെ ‘പ്രവാസി പോർട്ടൽ’ ഒരുങ്ങുന്നു

ഇനി പ്രവാസികൾക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോർട്ടലും ഹെൽപ് ഡെസ്കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോർട്ടൽ അടുത്ത മാസം ആരംഭിക്കും. വിദേശത്തിരുന്നു പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം. വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ്…

///

മഹാത്മാ ഗാന്ധിയെ വണങ്ങുന്നു; അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്ര സേവനത്തിൽ രക്തസാക്ഷികളായ എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല, വികസിതർക്ക് വേണ്ടി പ്രവർത്തിക്കാനുള്ള തങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…

///

നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം; അമിത് ഷാ

70 വർഷം കൊണ്ട് നടക്കാത്ത വികസനമാണ് കഴിഞ്ഞ എട്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്കിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹരിയാന സോനിപത്തിൽ നടന്ന റാലിയെ അഭിസംബോധന…

////

ഭീതി ഒഴിയാതെ നാട്; കണ്ണൂരിൽ പുലി സാന്നിധ്യം

കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു. ഇന്നലെ ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ പുലിയെ നേരിൽ കണ്ടതായി യാത്രക്കാർ. വഞ്ഞേരി സ്വദേശികളായ…

//