അപകടകരമായി KSRTC ഓടിച്ചാൽ ഡ്രൈവർക്കെതിരെ നടപടി; വീഡിയോ വാട്‌സ്ആപ്പിൽ അയയ്ക്കാൻ ഗതാഗതവകുപ്പ് നമ്പർ

അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യും. ഗുരുതരമായ തെറ്റാണെങ്കിൽ കടുത്ത നടപടി…

///

ലഹരി ഉപയോഗിക്കാത്ത വനിതകൾക്ക് വൻ അവസരം; അരലക്ഷം വനിതകളെ ഡ്രൈവർമാരാക്കാൻ ലോറി ഉടമകൾ

സംസ്ഥാനത്തെ നിരത്തുകളിൽ ഓടുന്ന ലോറികളിൽ ഇനി വനിതാ ഡ്രൈവർമാരും. യാത്രകൾ ആസ്വദിക്കുന്ന റോഡ് നിയമങ്ങൾ പാലിക്കുന്ന വനിതാ ഡ്രൈവർമാരെ വാഹനമേൽപ്പിക്കാൻ തയാറെടുക്കുകയാണ് സംസ്ഥാനത്തെ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ. സംഘടനയുടെ കീഴിൽ രാജ്യത്ത് പത്തുലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്. കേരളത്തിൽ മാത്രം എട്ടുലക്ഷം. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ…

///

കൊച്ചി നഗരപരിധിയിൽ കെഎസ്ആർടിസി ഫീഡർ സർവീസ് ആരംഭിച്ചു; മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സര്‍വീസ്

കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ ഇനി കെഎസ്ആർടിസി മെട്രോ ഫീഡർ സർവ്വീസ്. പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുളള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടത്. മഹാരാജാസ് മെട്രോ സ്റ്റേഷൻ, എംജി മെട്രോ സ്റ്റേഷൻ, ടാൺ ഹാൾ…

///

സംസ്ഥാനത്ത് നാളെ മദ്യവിൽപനശാലകൾ തുറക്കില്ല

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഡൽഹിയിൽ എക്സൈസ് കമ്മീഷണർ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ലൈസൻസിയും മദ്യം വിൽക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ…

///

ലണ്ടനില്‍ വായുമലിനീകരണം വര്‍ധിക്കുന്നു; അനാവശ്യ കാര്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പുമായി മേയർ

ലണ്ടനില്‍ വായു മലീനികരണം വര്‍ധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി മേയര്‍ സാദീഖ് ഖാന്‍. അതിനാല്‍ ജനങ്ങളോട് അടുത്ത ദിവസങ്ങളില്‍ കാറുകളുമായി റോഡിലിറങ്ങുന്നത് കുറയ്ക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മേയര്‍ നിര്‍ദ്ദേശം നല്‍കി. ശൈത്യകാലം തുടരുന്നതിനിടയില്‍ ലണ്ടനില്‍ വായു മലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളുടെ പുകയിൽ നിന്നും മറ്റുമാണ്…

///

അനിൽ ആന്റണി കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നം; എം.വി ​ഗോവിന്ദൻ

കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നയത്തിന്റെ ഉത്പന്നമാണ് അനിൽ ആന്റണിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ബിജെപി മാനസിക നിലയുള്ള സുധാകരന്റെ പാർട്ടിയാണ് കോൺഗ്രസ്. ഓരോ വിഷയത്തിലെയും പ്രതികരണത്തിൽ ദാർശനിക ഉള്ളടക്കം വേണം. തനിക്ക് ഇഷ്ടപ്പെടാത്തത് കാണാൻ പാടില്ലെന്നത് സ്വേച്ഛാധിപത്യമാണ്. എല്ലാവരും ബിബിസി ഡോക്യുമെന്ററി…

////

സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തി ഷാരോണിനെ കൊലപ്പെടുത്തി; ഷാരോണ്‍ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാറശാല ഷാരോണ്‍ വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാർപ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ്…

////

സ്വന്തം വീട്ടിലിരുന്ന് ചൂളമടിക്കുന്നത് ലൈംഗികാതിക്രമമല്ലെന്ന് യുവതിയോട് ബോംബെ ഹൈക്കോടതി

അയൽവാസികൾ വീടിന്റെ ടെറസിൽ നിന്ന് തനിക്ക് നേരെ ചൂളമടിക്കുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയതെന്ന് ആരോപിച്ച് മൂന്ന് പേര്‍ക്കെതിരെ പരാതിയുമായി യുവതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീ നല്‍കിയ പരാതി പരിഗണിച്ച ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് കേസില്‍ ആരോപണവിധേയരായവര്‍ക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഒരു വ്യക്തി…

//

ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം; ഗവർണർ

ബിബിസി ഡോക്യൂമെന്ററിയ്ക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവർണർ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണം. സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറഞ്ഞു.…

////

‘എ കെ ആൻറണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ല’; കെ സുരേന്ദ്രൻ

എകെആൻറണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. സിപിഐഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ…

////