കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശി മാധവിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് മാധവിക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പിന്‍റെ കടിയേറ്റ ഉടനെ മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.…

അറിവാണ് ലഹരി; ക്വിസ് മത്സരം സംഘടിപ്പിച്ചു

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിൻ്റെ നേതൃത്വത്തില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് പരിധിയിലുള്ള വിമുക്തി ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്ന ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി അറിവാണ് ലഹരി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ കൃഷ്ണവേണി എസ് പ്രശാന്ത്,…

പുരസ്‌കാര നിറവിൽ കണ്ണപുരത്തെ പച്ചതുരുത്തുകൾ; പൗര സ്വീകരണം നൽകി

ഹരിത കേരളം മിഷൻ്റെ ആഭിമുഖ്യത്തിലുള്ള പച്ചത്തുരുത്തുകൾക്ക്‌ മുഖ്യമന്ത്രിയുടെ മൂന്ന് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയ കണ്ണപുരം ഗ്രാമപഞ്ചായത്തിന് കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ പൗരസ്വീകരണം നൽകി. ദേവഹരിതം വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയ കണ്ണപുരം പ്രയാംകോട്ടം പച്ചത്തുരുത്ത്, സ്ഥാപനതല പച്ചത്തുരുത്തിൽ ജില്ലാതലത്തിൽ…

കുരുക്കഴിക്കാന്‍ മേലേചൊവ്വ മേല്‍പാലം; ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി

കണ്ണൂര്‍ നഗരത്തിലേക്കും തിരിച്ചുമുള്ള യാത്രകളുടെ കുരുക്കഴിക്കാന്‍ മേലേചൊവ്വ മേല്‍പാലത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി. നിര്‍ദ്ദിഷ്ട പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റിയാലുടന്‍ നിര്‍മാണ പ്രവൃത്തിയുടെ അടുത്തഘട്ടം തുടങ്ങും. ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ നിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിൻ്റെ മുന്‍…

കക്കാട് പുഴയിൽ മാലിന്യം തളളിയ ആൾക്ക് 50,000 രൂപ പിഴ ചുമത്തി കോർപറേഷൻ

കണ്ണൂർ: കക്കാട് പുഴയിൽ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തി 50,000 പിഴ ചുമത്തി കോർപറേഷൻ അധികൃതർ. വിവാഹ സൽക്കാരത്തിന് ശേഷം ഉണ്ടായ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യമാണ് പുഴയിൽ തള്ളിയത്. ഈ മാലിന്യങ്ങൾ കോർപറേഷൻ ശുചീകരണ വിഭാഗം തൊഴിലാളികളെ ഉപയോഗിച്ച് കരയിൽ എത്തിച്ച് അവ പരിശോധിച്ചപ്പോൾ…

പോക്‌സോ കേസിൽ പരിയാരത്ത് 71 കാരൻ അറസ്റ്റിൽ

പരിയാരം: പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ വയോധികന്‍ അറസ്റ്റില്‍. കോരന്‍ പീടികയിലെ വാണിയില്‍ വീട്ടില്‍ ജനാര്‍ദ്ദനനെയാണ് (71) പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ അറസ്റ്റ് ചെയ്തത്. 2023-24 കാലഘട്ടങ്ങളിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിലെ ചില വൈകല്യങ്ങള്‍ കണ്ട്…

ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക്

കണ്ണൂർ: ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീ ക്ലിനിക്കുകള്‍ (STHREE) ആരംഭിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്ട്രെങ്തനിങ് ഹെർ ടു എംപവർ എവരിവൺ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ ഒരുങ്ങിയത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സ്ത്രീ ക്ലിനിക്കുകൾ…

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും

കണ്ണൂർ:സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സെപ്റ്റംബർ 18 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

കണ്ണൂർ ദസറയുടെ പ്രോഗ്രാം റിലീസ് നടത്തി

കണ്ണൂരിലെ ജനങ്ങൾ ഏറെ ആവേശത്തോടെ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റെടുത്ത കണ്ണൂർ ദസറയുടെ ഈ വർഷത്തെ പ്രോഗ്രാം റിലീസിംഗ് മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഈ വർഷത്തെ ദസറ ആഘോഷം സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 1 വരെ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ വെച്ച് നടക്കും.…

പ്രായത്തിന് പാളംതെറ്റി; അവർ കയറി സന്തോഷത്തീവണ്ടിയിൽ

പതിവ് തിരക്കുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആകാംക്ഷയോടെ ഒരുകൂട്ടം ആളുകൾ വണ്ടി കാത്തുനിൽക്കുന്നു. അതൊരു സാധാരണ യാത്രയുടെ തുടക്കമായിരുന്നില്ല. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം ഒറ്റ മുറിയിലേക്കും മനസ്സിലേക്കും മാത്രമായി ഒതുങ്ങുന്ന പതിവ് തെറ്റിച്ച യാത്ര. കണ്ണൂർ അഴീക്കോട് സർക്കാർ വയോജന കേന്ദ്രത്തിലെ…