കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പി കെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നടപടി അംഗീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ്…
നഴ്‌സിന്റെ മിനിമം വേതനം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. പുനഃപരിശോധിക്കാൻ സർക്കാരിന് മൂന്ന് മാസത്തെ സാവകാശം നൽകി. നഴ്‌സിന്റെയും ആശുപതി ഉടമകളുടെയും അഭിപ്രായം തേടണം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്.ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങിയിരുന്നു.…
നടൻ സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും, കാമുകൻ കെ.എൽ. രാഹുലും ജനുവരി 23ന് വിവാഹിതരാവുകയാണ്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണ്. ഒരു പൊതുസുഹൃത്തിലൂടെ നാല് വർഷം മുൻപാണ് ഇരുവരും പരിചയപ്പെട്ടത്. ഷെട്ടിയുടെ ഖണ്ടാല ഫാംഹൗസിൽ വച്ചാണ് വിവാഹം. വൈകുന്നേരം നാല് മണിക്കാവും വിവാഹം…
ഡീസല്‍ ലിറ്ററിന് ഏഴു രൂപ കേരളത്തിനേക്കാള്‍ കുറവായതിനാൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഡീസലടിക്കാൻ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകരൻ നിർദേശം നല്‍കി. കേരളത്തിൽ 95.66 രൂപയാണ് ഡീസലിന്റെ വില. കർണാകയിലേക്കെത്തുമ്പോൾ 87.36 രൂപയാണ്.കർണാടകയിൽ നിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യൂവൽ…
പശുവിനെ കശാപ്പ് ചെയ്യുന്നതു നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും മാറുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിൽ 22 കാരന് ജീവപര്യന്തം ശിക്ഷ വിധിച്ചു കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയിൽ വീഴാത്ത ദിവസം…
കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. സാമൂഹിക പുരോഗതി, വികസനം അടക്കമുള്ള മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് സഭയില്‍ തുടക്കമായത്. സാമൂഹിക സുരക്ഷയില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വികസന കാര്യങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍…
കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ ഗായിക സജില സലീമിനോട് മാപ്പിളപ്പാട്ട് മാത്രം പാടാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി എച്ച് അൻസാരി. അൻസാരിയെ ഗായിക സ്റ്റേജിലേക്ക് വിളിച്ചു കയറ്റുന്നതും ചോദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഭീഷണിപ്പെടുത്തിയത്…
വ്യാജരേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞിരുന്ന പാകിസ്താനി പെൺകുട്ടി പിടിയിൽ. 19 കാരിയായ ഇഖ്റ ജീവനിയെ ബംഗളൂരുവിൽ നിന്നുമാണ് ബെല്ലന്ദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ നിന്നുള്ള 25 കാരനെ പെൺകുട്ടി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ്…
സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പദ്ധതിക്ക് പ്രാഥമിക അനുമതി ലഭിച്ചു. ഡിപിആർ അന്തിമ അനുമതിക്കായി സമർപ്പിച്ചിരിക്കുന്നു. കാര്യക്ഷമവും വേഗതയും ഉള്ള യാത്രയ്ക്ക് സിൽവർ ലൈൻ വേണം. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു തുടക്കം. സംസ്ഥാനത്തിന്റെ…
മലയാളത്തിന്റെ സ്വന്തം മാളികപ്പുറത്തിന്ഏഴാംക ടലിനക്കരെയും പെരുമ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷൻ നേടി. നാലാം വാരവും സിനിമ അധിക ഷോയുമായി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തിന്റെ നെടുംതൂൺ. രണ്ടും മൂന്നും ആഴ്ച മിഡിൽ ഈസ്റ്റിലും മറ്റു…