കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനത്തില്‍ നിന്ന് കെ.സി വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. കെ.സി വേണുഗോപാലിനെ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. പദ്ധതിയിക്ക് കേന്ദ്ര സഹായം ലഭിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി…
തിരക്കേറിയ പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. ബേക്കറിയിൽ നിന്ന് പടർന്നു പിടിച്ച തീ നിമിഷനേരം കൊണ്ട് അഞ്ചുകടകളിലേക്ക് വ്യാപിക്കുകയായിരുന്നു. തീപിടിച്ച് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതും അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ആളപായം ഇല്ല എന്നതാണ് ഏക ആശ്വാസം. എന്നാൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്…
ആർത്തവ അവധി ഹൈസ്കൂളിലെയും ഹയർ സെക്കൻഡറിയിലെയും വിദ്യാർഥിനികൾക്കു കൂടി അനുവദിക്കുന്ന കാര്യം വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ വിദഗ്ധരുമായി ആലോചിച്ച ശേഷമേ തീരുമാനിക്കാൻ സാധിക്കൂ എന്നു മന്ത്രി വി.ശിവൻകുട്ടി. അവധി നൽകുന്നതിൽ താൻ അനുകൂലമാണ്. എന്നാൽ കോളേജിൽ നിന്നും വ്യത്യസ്തമാണ് സ്കൂളിലെ ഹാജർ രീതി. എല്ലാ…
പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നിൽ ഇടംനേടി ദുബായ്. ദുബായിക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് വലെൻഷ്യ ആണ്. മൂന്നാം സ്ഥാനത്ത് മെക്‌സിക്കോ സിറ്റിയും. ഇന്റർനാഷൻസ് എന്ന കമ്പനി 2017 മുതൽ നടത്തി വരുന്ന സർവേയായ ‘എക്‌സ്പാറ്റ് ഇൻസൈഡർ…
സർക്കാർ പരിപാടികളിൽ നിന്ന് വിട്ടു നിൽക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസന കാര്യത്തിൽ ഹൃദയവിശാലത വേണമെന്നും നാടിനോട് പ്രതിബദ്ധത ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു. വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരഭക മഹാ സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നാടിന്റെ…
ഗുജറാത്ത് കോൺഗ്രസിൽ കൂട്ട സസ്പെൻഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 38 ഭാരവാഹികളെ സസ്‌പെൻഡ് ചെയ്തു. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം നേരിട്ടിരുന്നു. ഗുജറാത്ത് കോൺഗ്രസിന്റെ അച്ചടക്ക സമിതി ഈ മാസം രണ്ടുതവണ യോഗം…
കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല്‍ നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ ഒന്നിന് ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായമാണ്…
ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണ പ്രതിമ ഒരുക്കുകയാണ് ഒരു ജ്വല്ലറി ഉടമ. 11 ലക്ഷം രൂപ മുടക്കിയാണ് 18 കാരറ്റ് സ്വർണത്തിൽ മോദിയുടെ അർധകായ പ്രതിമ ഒരുക്കിയിരിക്കുന്നത്. 156ഗ്രാം(19.5 പവന്‍) തൂക്കം വരുന്ന സ്വർണപ്രതിമയാണ് സൂറത്തിലെ…
മാധവ് ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്നെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളത്. മനുഷ്യരുടെയും വന്യമൃഗങ്ങളുടെയും അവകാശങ്ങൾ സന്തുലിതമായി പോവേണ്ടതുണ്ട്. വന്യമൃഗങ്ങള്‍ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും അവയും ഭൂമിയുടെ ഭാഗമാണെന്നും ശശീന്ദ്രൻ പറഞ്ഞു.…
കെ വി തോമസ് ആരാണെന്നും കാല് മാറിയ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കേണ്ട എന്ത് ബാധ്യതയാണ് സർക്കാരിനുള്ളതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെ വി തോമസിന് പദവി നൽകുന്നതിലൂടെ ആരെയാണ് ഇടതുപക്ഷ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. സിപിഐഎം നേതൃത്വത്തിന് എന്ത് ന്യായീകരണം ആണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും കെ…