കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ – പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി നിഷ്‌മ ദമ്പതികളുടെ മകൾ റിസ ഖദീജ (8) ജിദ്ദയിലെ സ്വകാര്യആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പനിയെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഛർദിയും തലവേദനയും ഉണ്ടായി. സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട്…
കണ്ണൂർ പാനൂരിൽ കോൺഗ്രസ് ബിജെപി സംഘർഷം. പന്ന്യന്നൂർ കൂർമ്പക്കാവിലെ ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. നാല് പേർക്ക് സംഘർഷത്തിൽ പരുക്കേറ്റു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സന്ദീപിന് ഗുരുതരമായി പരുക്കേറ്റു.ആർഎസ്എസ് പ്രവർത്തകരായ അനീഷ്, അതുൽ എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. പരസ്പരം നൽകിയ പരാതിയിൻമേൽ ഇരു വിഭാഗത്തിനെതിരെയും പാനൂർ പോലീസ്…
കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ശ്യാമള പ്രതികരിച്ചു. ശുചീകരണ തൊഴിലാളിയാണ് വീടിൻ്റെ ഉടമ ശ്യാമള.…
കൊല്ലം ആര്യങ്കാവിൽ പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കലർന്നിട്ടുണ്ടെന്ന നിലപാടിൽ ഉറച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പാൽ പിടിച്ചെടുത്ത ദിവസം ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. അതിന്റെ റിപ്പോർട്ട് തന്റെ കൈവശം ഉണ്ട്. ആറ് മണിക്കൂർ…
കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് ചേരുന്ന നഗരസഭാ യോഗം വിഷയം ചർച്ച ചെയ്യും. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കളമശ്ശേരി നഗരസഭയിലേക്ക് മാർച്ച്…
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണവില എത്തിനിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 40…
സംവിധായകൻ ടി.എസ്. സുരേഷ് ബാബു, DNA, IPS എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു. ഫൊറൻസിക് ബയോളജിക്കൽ ത്രില്ലറിലൊരുക്കുന്ന DNAയുടെ ചിത്രീകരണം ജനുവരി 26 – ന്…
ശബരിമല സോപാനത്ത് ദർശനം നടത്തുന്നതിനിടെ അയ്യപ്പന്മാരെ പിടിച്ചുതള്ളിയ ദേവസ്വം ബോർഡ് ജീവനക്കാരനെ ജോലിയിൽ നിന്നുമാറ്റി. തിരുവനന്തപുരം സ്വദേശി വാച്ചർ അരുണിനെയാണ് ജോലിയിൽ നിന്ന് മാറ്റിയത്. മകരവിളക്ക് ദിവസമായിരുന്നു വിവാദമായ സംഭവം. സോപാനത്ത് ആദ്യത്തെ വരിയിൽ നിന്ന് ദർശനം നടത്തിയവരെയാണ് ഇയാൾ പിടിച്ചുതള്ളിയത്. ഇതിന്റെ ദൃശ്യങ്ങൾ…
സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാൻ പ്രത്യേക നമ്പർ ഏർപ്പെടുത്താനുള്ള നീക്കവുമായി ഗതാഗത വകുപ്പ് മുന്നോട്ട്. പുതിയ നമ്പറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും. പുതിയ നമ്പർ സീരിയിനുവേണ്ടി മോട്ടോർ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചന. സർക്കാർ ഉത്തരവ് ഇറങ്ങി…
പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകർത്തായിരുന്നു അപകടം.…