കാസിയ നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു: റിലയൻസിനെതിരെ നിയമനടപടി

കണ്ണൂർ: കാസിയ നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. റിലയൻസ് സൂപ്പർ മാർക്കറ്റിൽ കാസിയ വിൽക്കുന്നത് സംബന്ധിച്ച കേസിൽ സുപ്രീം കോടതി കണ്ണൂർ പയ്യാമ്പലത്തെ മനുഷ്യാവകാശ പ്രവർത്തകൻ ലിയാ നാർഡോൺ ജോൺ നൽകിയ ഹരജിയിലാണ് നേരത്തെയുണ്ടായ ഹൈകോടതി ഉത്തരവ് നടപ്പിലാക്കാൻ സുപ്രീം കോടതി…

ഓണം കെങ്കേമമാക്കാൻ വിരൽ തുമ്പിലുണ്ട് കുടുംബശ്രീ ഉൽപന്നങ്ങൾ ; പോക്കറ്റ് മാർട്ടിലൂടെ ഓൺലൈനായി ഓർഡർ ചെയ്യാം

കണ്ണൂർ :ഉപ്പേരി മുതൽ കറിമസാലകൾ വരെ വിരൽതുമ്പിൽ ലഭ്യമാക്കിക്കൊണ്ട് ഓണം വിപണിയിൽ പുതിയ ചുവടുവയ്ക്കുകയാണ് കുടുംബശ്രീ. ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈൽ ആപ്ലിക്കേഷനായ പോക്കറ്റ്മാർട്ട് ദ കുടുംബശ്രീ സ്റ്റോർ എന്ന സംവിധാനത്തിലൂടെ ഇനിയെല്ലാം വീട്ടിലിരുന്ന് വാങ്ങാം. ഓണത്തിന് പ്രിയപ്പെട്ടവർക്ക്…

ദേശീയപാത വികസനം, മുന്നറിയിപ്പില്ലാതെ വഴി തിരിച്ച് വിട്ടു, കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക്

കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്. ദേശീയപാത വികസന പ്രവൃത്തിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം. ബസ്സുകൾ വഴി തിരിച്ച് വിട്ടതോടെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. അടിപ്പാത വിഷയത്തിൽ നടപടി…

“മനോഹരം മലയോരം” മിനി മാരത്തോൺ 13 ന് പാലക്കയം തട്ടിൽ ; രജിസ്ട്രേഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഉൾപ്പടുന്ന ഇരിക്കൂർ നിയോജക മണ്ഢലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനായി മലയോരത്ത് മിനി മാരത്തോൺ നടത്താൻ തീരുമാനിച്ചതായി അഡ്വ: സജി ജോസഫ് എം.എൽ എ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ…

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇനി കണ്ണൂരിൽ

കണ്ണൂർ :ആരോഗ്യമുള്ള ജനതയും ആരോഗ്യവാനായ ഇന്ത്യയും ലക്ഷ്യമിട്ട് എക്സ്ട്രീം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള സൗകര്യങ്ങളോടു കൂടി രാജ്യത്തെ വലിയ അക്കാദമികമായ എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി കണ്ണൂർ ക്യാപിറ്റൽ മാളിൽ 23 ന്…

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; അന്വേഷണം അട്ടിമറിച്ചെന്ന ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

കണ്ണൂർ : എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ മുൻ കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി. ഹർജിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് വിശദീകരണം നൽകണം. കണ്ണൂരില്‍ നിന്നുള്ള…

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷ ക്ഷണിച്ചു

മത്സ്യബന്ധന വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം ബി ഐ എഫ്, എച്ച് ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ജില്ലയിലെ അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള…

കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനം

എടക്കാട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കണ്ണൂര്‍ കോര്‍പറേഷന്‍ എളയാവൂര്‍ സോണലില്‍ സെന്റര്‍ നമ്പര്‍ 38 എളയാവൂര്‍ സൗത്ത്, സെന്റര്‍ നമ്പര്‍ 34 കീഴ്ത്തള്ളി, സെന്റര്‍ നമ്പര്‍ 33 കണ്ണോത്തുംചാല്‍ എന്നീ അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്കും…

കേരളത്തിൽ ഓടുന്ന 12 ട്രെയിനുകൾക്ക് അധിക സ്‌റ്റോപ്പുകൾ അനുവദിച്ചു

ഒറ്റപ്പാലം, പയ്യന്നൂർ, ഹരിപ്പാട്, പട്ടിക്കാട്, കുലുക്കല്ലൂർ, മേലാറ്റൂർ, കൊയിലാണ്ടി, തിരുവല്ല, ചിറയിൻകീഴ് തുടങ്ങിയ ‌സ്റ്റേഷനുകളിലാണ് അധിക സ്‌റ്റോപ്പ്. ട്രെയിനുകളും അധിക സ്‌റ്റോപ്പുകളും: നാഗർകോവിൽ-ഗാന്ധിധാം എക്സ്പ്രസ് (16336) കൊയിലാണ്ടി, പയ്യന്നൂർ, കാഞ്ഞങ്ങാട് തിരുവനന്തപുരം നോർത്ത്-ഭാവ്നഗർ എക്സ്പ്രസ് (19259) -പയ്യന്നൂർ തിരുവനന്തപുരം നോർത്ത്-ശ്രീ ഗംഗാനഗർ എക്സ് പ്രസ്…

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു

പരിഷ്കരിച്ച 112 സേവനങ്ങൾക്ക് (Next Generation Emergency Response Support System 112 ) പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ…