തരൂർ ആരുടെയും ഇടം മുടക്കില്ല, സംസ്ഥാന കോൺഗ്രസിൽ ഇടം നൽകണം; കെ.എസ് ശബരീനാഥൻ

സംസ്ഥാന കോൺഗ്രസിൽ തരൂരിന് ഇടം നൽകണമെന്ന് യൂത്ത്കോൺഗ്രസ് ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ. ശശി തരൂരിന്റെ ജനസ്വാധീനം കോൺഗ്രസ് ഉപയോഗപ്പെടുത്തണം. തരൂർ ആരുടെയും ഇടം മുടക്കില്ല. എല്ലാവർക്കും ഇടമുള്ള പാർട്ടിയാണ് കോൺഗ്രസ്. തരൂരിന്റെ പരിപാടികളിലെ യുവസാന്നിധ്യം വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മതസാമുദായിക…

////

മൂന്നാം ദിവസവും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ

മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു…

///

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം; പ്രഖ്യാപനം ഇന്ന്

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലത്തെ ഇന്ന് പ്രഖ്യാപിക്കും. ജില്ല സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ചതായിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. 10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന്…

////

തിരുവനന്തപുരത്ത് ഗുണ്ടാ സംഘത്തിന്റെ ബോംബേറ്; പൊലീസുകാർ രക്ഷപ്പെട്ടത് തലനാഴിയ്ക്ക്

തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ സംഘത്തിന്റെ ബോംബേറ്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴായിരുന്നു ബോംബെറിഞ്ഞത്. തലനാഴിയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. അണ്ടൂർക്കാണം സ്വദേശികളും സഹോദരങ്ങളുമായ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതിന് പുറമേ…

///

10 സെന്റ് സ്ഥലത്തിനായി വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു

തൃശൂർ അന്തിക്കാട് സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു.ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണി (75)ക്കാണ് മർദനമേറ്റത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി…

///

‘ശശി തരൂര്‍ വിശ്വപൗരന്‍’; കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ പ്രശംസിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂര്‍ വിശ്വപൗരനാണ്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ്‌ തരൂര്‍ ചെയ്യുന്നതും സമസ്ത അധ്യക്ഷന്‍ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും ജിഫ്രി…

///

500 കിലോ പഴകിയ ചിക്കൻ പിടികൂടിയ സംഭവം; നിർണായക ഇടപെടലുമായി ഹൈക്കോടതി

കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ചെടുത്ത സംഭവത്തിൽ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദേശം നൽകിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് കെൽസ കളമശ്ശേരി മുനിസിപ്പാലിറ്റിയോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെൻട്രൽ കിച്ചണിൽ നിന്നാണ് പഴകിയ…

////

മലപ്പുറം ജില്ലാ സഹകരണ ബാങ്കും ലയിപ്പിച്ചു; കേരളാ ബാങ്ക് യാഥാർത്ഥ്യമാകുന്നു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഇതോടെ കേരളത്തിലെ 14ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെതുടർന്നാണ് നടപടികൾ പൂർണ്ണമായത്. കേരള ബാങ്ക് രൂപീകരണത്തിനായി കേരള…

///

ഷെട്ടി വീട്ടിൽ കല്യാണ മേളം; സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും കെ.എൽ. രാഹുലും ഈ മാസം വിവാഹിതരാകും

ബോളിവുഡിന്റെ കരുത്തനായ താരം സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ.എൽ. രാഹുലും തമ്മിൽ ഈ മാസം വിവാഹമുണ്ടാവും. തിയതി കുറിച്ച് വേണ്ടപ്പെട്ടവർക്ക് കല്യാണക്കുറി അയച്ചു കഴിഞ്ഞു എന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏറെനാളായി പ്രണയത്തിലാണ് ഇരുവരും.സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള…

//

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്റെ പരിശോധന

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ…

///