ഇരിട്ടി: തലശ്ശേരി – മൈസൂരു അന്തർസംസ്ഥാന പാതയുടെ ഭാഗമായ മാക്കൂട്ടം പെരുമ്പാടി ചൂരം റോഡിൽ മഴ കാരണം നിർത്തിവെച്ചിരുന്ന നിർമ്മാണ പ്രവൃത്തികൾ പുനഃരാരംഭിച്ചു .കർണാടക അതിർത്തിയായ കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം 1.300 കിലോമീറ്റർ ആദ്യ റീച്ചിലെ പണികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് . മഴ ആരംഭിക്കുന്നതിന് മുൻപ് പുനർനിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ച റോഡിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് മുൻപ് മഴ ആരംഭിച്ചിരുന്നു . ഇതോടെ നിർമ്മാണം നിലച്ച് റോഡ് പൂർണ്ണമായും കുണ്ടും കുഴിയുമായി യാത്രാ ദുരിതത്തിൽ ആയിരുന്നു . മഴക്ക് ശമനം വന്നതോടെ ആദ്യഘട്ടം എന്ന നിലയിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചിരിക്കുന്നത്. മഴ ഭീഷണി പൂർണ്ണമായും ഒഴിവായാൽ ടാറിങ് നടത്തും. അതുവരെ അറ്റകുറ്റപ്പണി തുടരും.
