മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷ ക്ഷണിച്ചു

10 മിനിറ്റ് വായിച്ചു

മത്സ്യബന്ധന വകുപ്പ് 2025-26 സാമ്പത്തിക വര്‍ഷം ബി ഐ എഫ്, എച്ച് ഡി എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് ജില്ലയിലെ അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളിയുടെ /ഭാര്യയുടെ പേരില്‍ എട്ട് വര്‍ഷത്തില്‍ കുറയാത്ത കാലപ്പഴക്കമുള്ള വീടുകളുടെ പുനരുദ്ധാരണത്തിനാണ് ആനുകൂല്യം. മത്സ്യത്തൊഴിലാളികളുടെ വ്യക്തിഗത ഭവനങ്ങള്‍, ഫ്ളാറ്റുകള്‍, ഇരട്ട വീടുകള്‍ ഒഴികെയുള്ള ഉന്നതി വീടുകള്‍, മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പും മറ്റു വകുപ്പുകളും നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ എന്നിവയും പദ്ധതിക്ക് വേണ്ടി പരിഗണിക്കും. ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് പദ്ധതി ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകില്ല.മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി പാസ്ബുക്കിന്റെ പകര്‍പ്പ്, 2025-26 വര്‍ഷം ഭൂനികുതി അടച്ച രശീതിയുടെ പകര്‍പ്പ്, വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം/ വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകള്‍ സെപ്തംബര്‍ 10 നകം തലശ്ശേരി, കണ്ണൂര്‍, അഴീക്കോട്, മാടായി എന്നിവിടങ്ങളിലെ പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക മത്സ്യഭവനുകള്‍, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

ഫോണ്‍: 04972731081

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version