പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; അന്വേഷണം അട്ടിമറിച്ചെന്ന ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി

3 മിനിറ്റ് വായിച്ചു

കണ്ണൂർ : എ.ഡി.എം നവീൻ ബാബു മരിച്ച കേസിൽ മുൻ കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായിരുന്ന പി പി ദിവ്യക്കെതിരായ അന്വേഷണം അട്ടിമറിച്ചുവെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ വിജിലൻസിനോട് വിശദീകരണം തേടി ഹൈക്കോടതി.

ഹർജിയിൽ ഒരാഴ്ചയ്ക്കകം വിജിലൻസ് വിശദീകരണം നൽകണം. കണ്ണൂരില്‍ നിന്നുള്ള കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡൻ്റ് പി മുഹമ്മദ് ഷമ്മാസിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെ പി പി ദിവ്യ കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ബിനാമി കമ്പനി ആരംഭിച്ചുവെന്നാണ് ഹർജിയിലെ ആരോപണം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version