രാജ്യത്തെ ആദ്യത്തെ കോർപ്പറേഷൻ ജല ബജറ്റ് തയ്യാറാക്കി കണ്ണൂർ കോർപ്പറേഷൻ

7 മിനിറ്റ് വായിച്ചു

ഇന്ത്യയിൽ തന്നെ ആദ്യമായി ജല ബജറ്റ് തയാറാക്കുന്ന കോർപ്പറേഷൻ എന്ന നേട്ടം ഇനി കണ്ണൂർ കോർപ്പറേഷന്. ഹരിത കേരള മിഷൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ജല ബജറ്റ് കണ്ണൂർ ദസറ വേദിയിൽ മേയർ മുസ്ലീഹ് മഠത്തിൽ പ്രകാശനം ചെയ്തു. ഒരു പ്രദേശത്തിന്റെ ജലലഭ്യതയും ജലവിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബഡ്‌ജറ്റ്. ശാസ്ത്രീയമായ രീതിശാസ്ത്രം ഉപയോഗിച്ച് ഓരോ പ്രദേശത്തിന്റെയും ജലലഭ്യ തയും, ആവശ്യകതയും കണ്ടെത്തി അതിലൂടെ ജലമിച്ചമാണോ, കമ്മിയാണോ എന്ന് മനസ്സിലാക്കി ജലകമ്മിയുള്ള കാലത്തേക്ക് ജലമിച്ചമുള്ള സമയത്ത് ജലം സംഭരിച്ച് സംരക്ഷിച്ച് പ്രയോജനപ്പെടുത്താനും ജലമലനീകരണം, ജല ദുരൂപയോഗം തടയാനും ജലഗുണത ഉറപ്പു വരുത്താനുമുള്ള കർമ്മ പരിപാടി തയ്യാറാക്കലാണ് ജലബഡ്ജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാനസർക്കാരിൻ്റെ 100 ദിന കർമ്മപ രിപാടി ഉൾപ്പെടുത്തി ഹരിത കേരള മിഷൻ തദ്ദേശസ്ഥാപനതലത്തിൽ തയ്യാറാക്കുന്ന ജനകീയ ജലബഡ്‌ജറ്റ് ഭാവി കേരളത്തിൻ്റേയും വരും തലമുറയുടേയും ജലസുരക്ഷ ഉറപ്പാക്കുന്ന നിർണ്ണായക രേഖയാണ്. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 6 സോണുകളെ ആയി വരുന്ന 55 വാർഡുകളിലെയും വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഹരിത കേരള മിഷൻ്റെ സഹായത്തോടു കൂടി ജല ബജറ്റ് തയാറാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version