കണ്ണൂർ ദസറ നൽകുന്നത് ഐക്യപ്പെടലിൻ്റെ സന്ദേശം; സജീവ് ജോസഫ് എം.എൽ എ

7 മിനിറ്റ് വായിച്ചു

എല്ലാ മതങ്ങളും സ്നേഹത്തിൻ്റെയും സഹോദര്യത്തിൻ്റെയും സന്ദേശമാണ് നൽകുന്നതെന്നും എല്ലാ സംസ്കാരങ്ങളെയും ഒരുമയോടെ ചേർത്ത് വെക്കുന്നതാണ് നമ്മുടെ നാടിൻറെ സംസ്‍കാരമെന്നും കണ്ണൂർ ദസറ കേരളത്തിന് ആകെ മാതൃകയായ പരിപാടി ആയി മാറിയെന്നും ഐക്യപ്പെടലാണ് ദസറയുടെ സന്ദേശമെന്നും അഡ്വ സജീവ് ജോസഫ് എം എൽ എ. കണ്ണൂർ ദസറയുടെ അഞ്ചാം ദിനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റിചെയർപേഴ്‌സൺ വി കെ ശ്രീലത അധ്യക്ഷത വഹിച്ചു . ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ.എൻ കെ സൂരജ് വിശിഷ്ടാതിഥി ആയിരുന്നു. കൗൺസിലർമാരായ പി കെ സാജേഷ് കുമാർ,അഡ്വ: പി കെ അൻവർ,പനയൻ ഉഷ, ബീബി,കെ പി രജനി,ഉമൈബ എ, മനോജ് കൂവേരി (ഐ എൻ സി), വെള്ളോറ രാജൻ (സി പി ഐ), സി അനിൽകുമാർ (സെക്രട്ടറി , ചേമ്പർ ഓഫ് കൊമേഴ്സ്), മുഹമ്മദ് കുഞ്ഞി ആർ എം എ (ഓൾ കേരള ഫിഷ് മർച്ചൻ്റസ് അസോസിയേഷൻ) , വിനോദ് നാറാത്ത് (ഐ എൻ ടിയുസി), തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് അഞ്ജലി പള്ളിപ്പുറത്തിന്റെ ഒപ്പന , ശ്രീ വിദ്യ പ്രശാന്തിൻ്റെ ഭരതനാട്യം , പത്മപ്രിയ ടി വി യും അദീന പി പി യും അവതരിപ്പിച്ച നൃത്ത തരംഗം , ശ്രീ കുറുമ്പ വാരത്തിന്റെ കൈകൊട്ടിക്കളി, നൈനക് ദീപക്കിന്റെ കുച്ചിപ്പുടി എന്നിവക്ക് ശേഷം കൊല്ലം ഷാഫിയും രഹനയും നയിച്ച ഇശൽ രാവും അരങ്ങേറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version