കൂത്തുപറമ്പ് മണ്ഡലം മെഗാ തൊഴിൽ മേള 23 ന്

8 മിനിറ്റ് വായിച്ചു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും നേതൃത്വത്തിൽ കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ സഹകരണത്തോടെ ആഗസ്റ്റ് 23 ന് രാവിലെ 9.30 ന് പാനൂർ യു.പി. സ്കൂളിൽ മെഗാ തൊഴിൽമേള നട ത്തുമെന്ന് കെ.പി.മോഹനൻ
എംഎൽഎ പറഞ്ഞു. മേളയിൽ എൻജിനീയറിങ്, ഓട്ടോ മൊബൈൽ, മാനേജ്‌മന്റ്, ധനകാര്യം, ആരോഗ്യം, വ്യവസായം, വിദ്യാഭ്യാസം, മറ്റ് സേവന മേഖലകളിലായി അഞ്ഞൂറിലേറെ തൊഴിലവസരങ്ങളുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള ഇരുപതിലധികം സ്ഥാപനങ്ങളും മറ്റ് തൊഴിൽ ദാതാക്കളും മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ഇല്ലാതെ തൊഴിൽ രഹിതരായവർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കാനുള്ള അവസരമാണ് മേളയിലൊരുക്കുന്നത്.

തൊഴിൽ അന്വേഷകർ ആഗസ്റ്റ് 21 നകം രജിസ്റ്റർ ചെയ്യണം. ഫോൺ. O4972707610, 6282942066, 9447196270. മേളയുടെ സംഘാടകസമിതി ഓഫീസ് പാനൂർ പി.ആർ.മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. കെ.പി.മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ചെയർമാനായും തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ വൈസ് ചെയർന്മാരായും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജനറൽ കൺവീനറായും നൂറംഗ സംഘാടകസമിതിയാണ് മണ്‌ഡല തലത്തിൽ പ്രവർത്തിക്കുന്നത്. മേളയുടെ വിജയത്തിനായി തദ്ദേശ സ്ഥാപന തലത്തിൽ സംഘാടകസമിതി യോഗം ചേരും. പാനൂർ നഗരസഭാ ചെയർമാൻ കെ.പി.ഹാഷിം, കൗൺസിലർ കെ.കെ.സുധീർകുമാർ, ജ്യോതിസ് കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ, ഇ.സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version