കണ്ണൂർ :ഉപ്പേരി മുതൽ കറിമസാലകൾ വരെ വിരൽതുമ്പിൽ ലഭ്യമാക്കിക്കൊണ്ട് ഓണം വിപണിയിൽ പുതിയ ചുവടുവയ്ക്കുകയാണ് കുടുംബശ്രീ. ഉത്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് വികസിപ്പിച്ച ഇ-കൊമേഴ്‌സ് മൊബൈൽ ആപ്ലിക്കേഷനായ പോക്കറ്റ്മാർട്ട് ദ കുടുംബശ്രീ സ്റ്റോർ എന്ന സംവിധാനത്തിലൂടെ ഇനിയെല്ലാം വീട്ടിലിരുന്ന് വാങ്ങാം. ഓണത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ച് ഗിഫ്റ്റ് ഹാംപറുകളും ആപ്പിൽ തയ്യാറായിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ആയിരത്തോളം ഉത്പന്നങ്ങളാണ് പോക്കറ്റ് മാർട്ടിൻ ലഭ്യമാവുക.
സംരംഭകർക്ക് അധിക വരുമാനം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗിഫ്റ്റ് ഹാംപറുകൾ തയ്യാറാക്കുന്നത്. ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ നൂറിലധികം ഉത്പന്നങ്ങളും ആപ്പിലൂടെ വാങ്ങാനാകും.
10 മിനിറ്റ് വായിച്ചു