/

മലയാളം സ്‌നേഹത്തിന്റെ ഭാഷ; ഭരണഭാഷാവാരാചരണത്തിന് ജില്ലയില്‍ തുടക്കം

7 മിനിറ്റ് വായിച്ചു

കണ്ണൂര്‍: എഴുപതിറ്റാണ്ട് തികയുന്ന കേരളത്തിന്റെ മുന്നേറ്റങ്ങളെയും വഴികളെയും അടയാളപ്പെടുത്തി ജില്ലയില്‍ ഭരണഭാഷാവാരാചരണത്തിന് തുടക്കം. ജില്ലാ ഭരണകൂടം, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ തല ഭരണഭാഷാവാരാചരണം അഡ്വ. ടി ഒ മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭാഷാടിസ്ഥാനത്തില്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോഴും നാനാത്വങ്ങളെ കോര്‍ത്തിണക്കി ഇന്ത്യയെന്ന രാജ്യം ശക്തമായി വളരുകയായിരുന്നു.

അഭിമാനമായി കൈരളിയുടെ മലയാളവും ഉയരങ്ങള്‍ താണ്ടി. ആഗോളതലത്തില്‍ മലയാളി അടയാളപ്പെടുത്തുന്നത് ഉന്നതമായ ഈ നാടിന്റെ നന്മകള്‍ കൂടിയാണെന്നും ടി.ഒ.മോഹനന്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. ഒരു ജനതയുടെ വികാരവായ്പുകളെയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ആ നാടിന്റെ ഭാഷയും സംസ്‌കാരവുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള സാഹിത്യ സംസ്‌കൃതിയുടെ ഈ നാട് വളര്‍ന്നത് എഴുപതാണ്ടിന്റെ സാഹിത്യ സാമൂഹിക സമൃദ്ധിയിലേക്കാണ്. മലയാളികള്‍ അവരുടെ വളര്‍ച്ചയില്‍ മാതൃഭാഷയായ മലയാളത്തെയും ചേര്‍ത്തുപിടിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു. സിനിമ സീരിയല്‍ താരം ഉണ്ണിരാജ മുഖ്യാതിഥിയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!