നഴ്സിങ്ങ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡിൻ്റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. ജീവിതത്തെ
മാറ്റിമറിക്കുന്ന 250,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അനുകമ്പയും പുതുമയും നേതൃത്വ ഗുണവും പ്രകടമാക്കിയ ആരോഗ്യ സംരക്ഷണ രംഗത്തെ അറിയപ്പെടാത്ത നായകരായ നഴ്സുമാരെ ആദരിക്കുന്ന പുരസ്ക്കാര വേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ്സ്. ലോകമെമ്പാടുമുള്ള രജിസ്റ്റേർഡ് നഴ്സുമാർക്ക് ഈ അവാർഡിനായി അപേക്ഷ സമർപ്പിക്കാം.

രോഗീ പരിചരണം, നഴ്സിങ്ങ് രംഗത്തെ നേതൃപാഠവം,നഴ്സിങ്ങ് വിദ്യാഭ്യാസം,സോഷ്യൽ അല്ലെങ്കിൽ കമ്മ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണ രംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷ നൽകാം. അപേക്ഷകർക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാർന്ന പരിശ്രമങ്ങൾ എടുത്തുകാണിക്കാനും, അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾ വരെ നഴ്സുമാർക്ക്തിരഞ്ഞെടുക്കാം. 2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.comവഴി വിവിധഭാഷകളിൽ 2025നവംബർ 10 നകം സമർപ്പിക്കാം. കർശന വിലയിരുത്തലിനൊടുവിൽ, മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. തുടർന്ന് 2026 മെയ് മാസത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നടക്കുന്ന ആഗോള അവാർഡ് ദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും.