/

ഓണാഘോഷവും കുടുംബ സംഗമവും നടത്തി

7 മിനിറ്റ് വായിച്ചു

മട്ടന്നൂർ: സമസ്തകേരള വാര്യർസമാജം തിരുവോണപ്പൂവിളി എന്ന പേരിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. നായാട്ടുപാറ ചൈതന്യ പുരി ആശ്രമം മഠാധിപതി സ്വാമി ആത്മചൈതന്യ ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. കണ്ണൂർജില്ല പ്രസിഡണ്ട് സി വി രാംദാസ് വാര്യർ മുഖ്യഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് എ രാമകൃഷ്ണവാര്യർ അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ടി ഉണ്ണികൃഷ്ണവാര്യർ സ്വാഗതവും ട്രഷറർ സി എം ഉണ്ണികൃഷ്ണവാര്യർ നന്ദിയും പ്രകാശിപ്പിച്ചു. മട്ടന്നൂർ യൂണിറ്റ് സംസ്ഥാന തലത്തിൽ നടത്തിയ കഥാപൂരണ മത്സരത്തിൽ ഒന്ന് രണ്ട് സ്ഥാനം നേടിയ ഉണ്ണി ആവട്ടി, സുദർശൻ കുറ്റിപ്പുറം പ്രോത്സാഹന സമ്മാനം നേടിയ മനുവാര്യർ ചങ്ങനാശ്ശേരി എന്നിവരെ പൊന്നാടയണിയിച്ച് ഉപഹാരം നല്കി ആദരിച്ചു.

ദീർഘകാലം സൈനികസേവനം നടത്തി വിരമിച്ച ക്യാപ്റ്റൻ എ ഉണ്ണികൃഷ്ണവാര്യരേയും കേരളനടനത്തിൽ സംസ്ഥാനതലത്തിൽ സമ്മാനാർഹയായ കെ നിവേദിതയേയും ഉപഹാരം നല്കി ആദരിച്ചു. വരദ വനിതാവേദി രക്ഷാധികാരി ശ്യാമള ദാമോദരൻ ടി എം ആശംസാ ഭാഷണം നടത്തി. വിദ്യാർഥികൾക്ക് വിദ്യാഭ്യാസപ്രോത്സാഹന സമ്മാനങ്ങൾ, മാലകെട്ടു മത്സരം, തിരുവാതിര, പ്രശ്നോത്തരം, ഓണക്കളികൾ ഓണപ്പാട്ടുകൾ ഓണസ്സദ്യ എന്നിവയോടെ പരിപാടി സമാപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version