തലശ്ശേരി ബസ്റ്റാൻഡിലെ ലോട്ടറി മോഷണം; പ്രതി പോലീസ് വലയിൽ

തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് 68,000 രൂപയിലധികം വിലമതിക്കുന്ന 1600 സർക്കാർ ലോട്ടറി ടിക്കറ്റുകൾ കവർന്ന സംഭവത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് നിർണ്ണായക സൂചനകൾ ലഭിച്ചു. ചുവന്ന ടി-ഷർട്ട് ധരിച്ച ഒരാൾ ടിക്കറ്റുകൾ മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് അതിവേഗം പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അന്വേഷണം…

സെറ്റ് അപേക്ഷ; അവസാന തീയ്യതി നീട്ടി

ഹയർ സെക്കൻഡറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 10 വൈകിട്ട് 5 വരെ ദീർഘിപ്പിച്ചു. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ ഡിസംബർ 11,…

വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിംഗ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9 വരെയാണ് ഡ്രൈ ഡേ. 11ന് പോളിംഗ് നടക്കുന്ന വടക്കൻ ജില്ലകളിൽ ഡിസംബർ 9 മുതൽ 11…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക…

പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന്

ഈ വർഷത്തെ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം. പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ തംബ്രാക്കൾ കൊടിയേറ്റുന്നതോട് കൂടി…

ഓട്ടോറിക്ഷ തൊഴിലാളികൾ കണ്ണൂർ ആർ.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

പഴയ വാഹനങ്ങളുടെ സി.എഫ് ഫീസ് കുത്തനെ വർധിപ്പിച്ചത് സംസ്ഥാന സർക്കാർ ഒഴിവാക്കണമെന്നും, കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിയമങ്ങൾ (ലേബർകോഡുകൾ) പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ്റെ ( എ.കെ.എസ്.എ.ടി.യു – എച്ച്.എം.എസ് ) നേതൃത്വത്തിൽ തൊഴിലാളികൾ ബുധനാഴ്ച്ച രാവിലെ കണ്ണൂർ…

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ ബാലറ്റ്…

എസ്‌ഐആറിൽ അടിയന്തര സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേയില്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ അനുവദിക്കാതിരുന്നത്. എസ്‌ഐആറിൽ കേരളത്തിൻ്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച…

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എൻ‌.എസ്‌.എസ്. ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും നടത്തി

ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായും പരിസ്ഥിതി സൗഹൃദ ജനാധിപത്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്‌.എൻ കോളേജ്, കണ്ണൂർ എൻ‌.എസ്‌.എസ് യൂണിറ്റുകൾ 20, 21 എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ “ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും” സംഘടിപ്പിച്ചു. പരിപാടിയുടെ  ഉദ്ഘാടനം…

വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ശബരിമല തീർത്ഥാടകർക്ക് KSRTC ബസ് ടിക്കറ്റ് നിലയ്ക്കൽ വരെ മാത്രം

വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ടോ എന്ന് ടിക്കറ്റ് എടുക്കുമ്പോൾ പമ്പ സ്പെഷ്യൽ കെഎസ്ആർടിസി ബസിലെ കണ്ടക്ട‌ർമാരും ചോദിച്ചുതുടങ്ങി. അയ്യപ്പൻമാരെ വലയ്ക്കേണ്ടാ എന്ന ഉദ്ദേശത്തിലുള്ള ആ ചോദ്യം പമ്പ കൺട്രോൾ റൂമിലെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്. വെർച്വൽ ക്യൂ ബുക്കുചെയ്യാതെ ശബരിമല തീർഥാടനത്തിന് വന്നാൽ മുമ്പ് പമ്പയിൽ…

error: Content is protected !!