തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ്റെ ബാലറ്റ്…

എസ്‌ഐആറിൽ അടിയന്തര സ്റ്റേയില്ല; കേരളത്തിന്‍റെ ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേയില്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി സ്റ്റേ അനുവദിക്കാതിരുന്നത്. എസ്‌ഐആറിൽ കേരളത്തിൻ്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച…

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എൻ‌.എസ്‌.എസ്. ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും നടത്തി

ഹരിത തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായും പരിസ്ഥിതി സൗഹൃദ ജനാധിപത്യത്തിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ എസ്‌.എൻ കോളേജ്, കണ്ണൂർ എൻ‌.എസ്‌.എസ് യൂണിറ്റുകൾ 20, 21 എന്നിവയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ “ഗ്രീൻ ഇലക്ഷൻ ക്യാമ്പയിനും ചീരവിത്ത് വിതരണവും” സംഘടിപ്പിച്ചു. പരിപാടിയുടെ  ഉദ്ഘാടനം…

വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്ത ശബരിമല തീർത്ഥാടകർക്ക് KSRTC ബസ് ടിക്കറ്റ് നിലയ്ക്കൽ വരെ മാത്രം

വെർച്വൽ ക്യൂ ബുക്ക് ചെയ്‌തിട്ടുണ്ടോ എന്ന് ടിക്കറ്റ് എടുക്കുമ്പോൾ പമ്പ സ്പെഷ്യൽ കെഎസ്ആർടിസി ബസിലെ കണ്ടക്ട‌ർമാരും ചോദിച്ചുതുടങ്ങി. അയ്യപ്പൻമാരെ വലയ്ക്കേണ്ടാ എന്ന ഉദ്ദേശത്തിലുള്ള ആ ചോദ്യം പമ്പ കൺട്രോൾ റൂമിലെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്. വെർച്വൽ ക്യൂ ബുക്കുചെയ്യാതെ ശബരിമല തീർഥാടനത്തിന് വന്നാൽ മുമ്പ് പമ്പയിൽ…

ഹരിത ഭാവിക്കായി എൻ്റെ വര; ഒന്നാം സ്ഥാനം പാര്‍ത്ഥിവിന്

ഹരിത തിരഞ്ഞെടുപ്പിൻ്റെ പ്രചരണാര്‍ഥം ജില്ലാ ശുചിത്വ മിഷനും കണ്ണൂര്‍ യൂണിവേഴ്സിറ്റിയും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ പയ്യന്നൂര്‍ കോളേജിലെ ബി.എസ്‌സി പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി പി.എസ് പാര്‍ത്ഥിവ് ഒന്നാം സ്ഥാനം നേടി. തോട്ടട എസ്.എന്‍ കോളജ് ബി.എസ്‌സി ബോട്ടണി വിഭാഗം വിദ്യാര്‍ഥിനി കെ…

പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ തീ പിടിത്തം; ചകിരിച്ചോർ കത്തി നശിച്ചു

പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ ചകിരിച്ചോറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.35 നായിരുന്നു അഗ്നിബാധ. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സംഭരിച്ചുവെച്ച ചകിരിചോറിൽ നിന്ന് തീ ഉയരുന്നത് കണ്ട ഗവേഷണകേന്ദ്രം അധികൃതര്‍ വിവരമറിയിച്ചത് പ്രകാരം സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ അനുരൂപിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പിൽ…

തദ്ദേശ തിരഞ്ഞെടുപ്പ്; പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് മുതൽ

തദ്ദേശ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം.പോസ്റ്റ‌ൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫാറം…

കണ്ണൂർ കോർപറേഷനിലേക്ക് മത്സരിക്കുന്ന റിബൽ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് പാർട്ടി പുറത്താക്കി

കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ റിബലായി മത്സരിക്കുന്ന താഴെപ്പറയുന്നവരുടെ പേരിൽ പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. വാരം ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റഹീസ്അസ്ഹരി , ആദികടലായി ഡിവിഷനിൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കടലായി…

ജവഹര്‍ നവോദയ പ്രവേശന പരീക്ഷ ഡിസംബര്‍ 13ന്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026 – 27 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബര്‍ 13ന് രാവിലെ 11.30 മുതൽ 1.30 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ www.navodaya.gov.in വെബ്‌സൈറ്റില്‍ നിന്നും ഹാള്‍ ടിക്കറ്റ്…

ലോക എയ്ഡ്‌സ് ദിനം സമുചിതമായി ആചരിക്കും

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ഓര്‍ഗനൈസേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു. കലക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എഹ്‌തെദ മുഫസിര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. ജില്ലാ…

error: Content is protected !!