കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല

തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാല് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ട് വാർഡിലുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചത്. ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ അഞ്ച്,…

റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ ടൂറിസ്റ്റ് ബസ് കയറി മരിച്ചു

മട്ടന്നൂരിൽ റോഡരികിനോട് ചേർന്നു കിടന്നുറങ്ങിയിരുന്നയാള്‍ക്ക് ടൂറിസ്റ്റ് ബസ് കയറിയിറങ്ങി ദാരുണാന്ത്യം . ഇതര സംസ്ഥാനക്കാരനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് റോഡില്‍ നിന്നും പാർക്കിങ് ചെയ്യുന്നതിനായി നിർത്തിയിടുന്നതിനിടെയാണ് അപകടം. പാർക്കിങ് കോംപൗണ്ടിൻ്റെ ഗേറ്റിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദമെന്ന് കുടുംബം

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ്…

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

പേരാവൂർ: പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. തെറ്റുവഴി വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.ജെ.ജോസഫിന്റെയും ഡമ്മി സ്ഥാനാർഥി റീനയുടെയും പത്രികകളാണ് സൂക്ഷ്മ‌ പരിശോധനയിൽ തള്ളിയത്. നാമനിർദേശകൻ മറ്റൊരു വാർഡിൽ നിന്നായതാണ് പത്രികകൾ തള്ളാൻ കാരണം.…

വായാട്ടുപറമ്പിൽ വൻ തീപ്പിടിത്തം; ഓയിൽ മിൽ കത്തി നശിച്ചു

ആലക്കോട് കരുവഞ്ചാൽ വായാട്ടുപറമ്പിൽ വൻ തീപിടിത്തം. സെൻ്റ് ജോസഫ് ദേവാലയത്തിന് എതിർ വശത്തുള്ള ഗ്രാമിക ഓയിൽ മില്ലിലാണ് ഇന്ന് പുലർച്ചെ തീപ്പിടിത്തമുണ്ടായത്. തളിപ്പറമ്പിൽ നിന്നു മെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. മിൽ ഉപകരണങ്ങൾ ഉൾപ്പെടെ കത്തി നശിച്ചതിനാൽ വൻ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.…

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു…

ഗുരുവായൂ‌ർ ക്ഷേത്ര ദർശനം; സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി.കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും…

തേജസ് യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്.…

ഗർഭ നിരോധന ഉറകൾ തള്ളിയതിന് 5000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മയ്യിൽ ഗ്രാമപഞ്ചയത്ത് പരിധിയിലെ പൊയ്യൂരിൽ ആളൊഴിഞ്ഞ ചെരിഞ്ഞ താഴ്ന്നപ്രദേശത്ത് വലിയ തോതിൽ ക്വാണ്ടം പാക്കറ്റുകൾ തള്ളിയതിന് കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്നിരുന്ന സ്നേഹതീരം എന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മുൻപ് സമാന രീതിയിൽ വലിയ…

പിവി അൻവറിന്റെ വീട്ടിൽ ഇഡി റെയ്ഡ്

പിവി അൻവറിന്റെ മലപ്പുറത്തെ വീട്ടിൽ ഇഡി പരിശോധന. ഇന്ന് രാവിലെയാണ് കെഎഫ് സി ലോണുമായി ബന്ധപ്പെട്ടുള്ള പരിശോധന തുടങ്ങിയത്. പിവി അൻവർ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പിവി അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി…

error: Content is protected !!