കണ്ണൂർ : കണ്ണൂർ – തോട്ടട – തലശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നിർദ്ദേശപ്രകാരം എ.ഡി.എം കലാ ഭാസ്കറിന്റെ നേതൃത്വത്തിൽ ബസ് ഉടമകളും തൊഴിലാളി യൂനിയൻ പ്രതിനിധികളും നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് താൽക്കാലികമായി സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
