പയ്യാവൂർ : സംസ്ഥാനത്ത് അപൂർവ്വ ചരിത്രം കുറിച്ചു കൊണ്ടു പയ്യാവൂർ പഞ്ചായത്ത് സാമൂഹ്യ മംഗല്യ പദ്ധതി അവസാന ഘട്ടത്തിലേക്ക്’ 200 സ്ത്രീകള്‍ക്ക് 3000 പുരുഷന്‍മാരാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിവാഹിതരും വിവാഹ മോചിതരും ഉള്‍പ്പെടെ ജാതി മതഭേദമന്യേ സ്ത്രീ പുരുഷന്മാര്‍ക്ക് വിവാഹിതരാകാനായി പയ്യാവൂര്‍ പഞ്ചായത്ത് നടത്തുന്ന ‘പയ്യാവൂര്‍ മാംഗല്യം’ സമൂഹ വിവാഹ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോഴുള്ള കണക്കാണിത്. കേരളത്തിലെ മുഴുവൻ ജില്ലകളില്‍ നിന്നുമുള്ള അപേക്ഷ പഞ്ചായത്തിലെത്തിയിട്ടുണ്ട്. സ്ത്രീകളുടെ 15 ഇരട്ടിയോളം പുരുഷന്‍മാരുള്ളതിനാല്‍ സ്ത്രീകളുടെ രജിസ്‌ട്രേഷന്‍ മാത്രം തുടരാനുള്ള തീരുമാനത്തിലാണ് പഞ്ചായത്ത്. സംസ്ഥാനത്തെ മുഴുവൻ ജില്ലകളില്‍ നിന്നും മികച്ച പ്രതികരണമാണ് ‘പയ്യാവൂര്‍ മാംഗല്യം’ പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അപേക്ഷിച്ചവരില്‍ നിന്നുള്ള വിവാഹാലോചനകള്‍ തുടങ്ങി ഒക്ടോബറില്‍ സമൂഹ വിവാഹം നടത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്‍ പറഞ്ഞു.
13 മിനിറ്റ് വായിച്ചു