ആഭ്യന്തര യാത്രക്കാർക്ക് ആശ്വാസം; കണ്ണൂർ വിമാനതാവളത്തിൽ നിന്നും കൂടുതൽ സർവീസ് തുടങ്ങാൻ എയർ ഇന്ത്യ

6 മിനിറ്റ് വായിച്ചു

മട്ടന്നൂർ : രാജ്യാന്തര യാത്രക്കാർക്ക് ആശ്വാസമേകി കൊണ്ട് കണ്ണൂർ വിമാനതാവളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസാണ് രംഗത്തെത്തിയത്. പുതിയ ഷെഡ്യൂൾ പ്രകാരം ആഴ്ച‌യിൽ 7 സർവീസുകൾ അധികം വരും. തിരുവനന്തപുരം, ബെംഗളൂരു, മുംബൈ റൂട്ടിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കൂടുതൽ സർവീസ് ആരംഭിച്ചത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂരിനും ബെംഗളുരുവിനും ഇടയിലെ സർവീസ്.മുൻപ് ആഴ്ചയിൽ ഒരു സർവീസാണ് ഉണ്ടായിരുന്നത്. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരിച്ചും തുടങ്ങി. മുംബൈ റൂട്ടിൽ ആഴ്ചയിൽ ഒരു സർവീസ് കൂടി സെപ്റ്റംബർ മുതൽ തുടങ്ങും.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചെന്നൈ റൂട്ടിൽ ഇൻഡിഗോ എയർലൈൻസ് അധിക സർവീസ് തുടങ്ങിയിട്ടുണ്ട്. നിലവിലുള്ള പ്രതിദിന സർവീസിന് പുറമേയാണ് ആഴ്‌ചയിൽ നാലുസർവീസ് കൂടി നടത്തുക. ഇതോടെ കണ്ണൂരിനും ചെന്നൈക്കും ഇടയിൽ ആഴ്ചയിൽ 11 സർവീസുകൾ ഉണ്ടായിരിക്കുമെന്ന് വിമാന കമ്പിനി അധികൃതർ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version