കണ്ണൂർ : സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും ലക്ഷങ്ങളുടെ മരം മുറിച്ചു കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ കക്കാട് സ്വദേശിയും പഴയങ്ങാടി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മനാസിനെയാണ് അറസ്റ്റുചെയ്തത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
