നന്മയുടെ പ്രതീകങ്ങളെ തിന്മക്കായി ഉപയോഗിക്കുന്നു- കെ സി വേണുഗോപാൽ എം പി

9 മിനിറ്റ് വായിച്ചു

കണ്ണൂർ :തിന്മകൾക്കെതിരെയുള്ള നന്മയുടെ വിജയത്തിന്റെ ആഘോഷമാണ് ദസറയെന്നും രാവണനെതിരെ ശ്രീരാമൻ നേടിയ വിജയം നന്മയുടെ വിജയമാണെന്നും നന്മയുടെ വിജയം ഏതെങ്കിലും വിഭാഗത്തിന്റെ വിജയമല്ലെന്നും മറിച്ച് എല്ലാവരുടെയും വിജയമാണെന്നും എന്നാൽ ദൗർഭാഗ്യവശാൽ നന്മയുടെ പ്രതീകങ്ങളെ പോലും തിന്മക്കായി ഉപയോഗിക്കപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത് എന്നും കെ.സി വേണു ഗോപാൽ എം.പി. കണ്ണൂർ ദസറ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി വർഗ വർണ ഭേദമില്ലാതെ ആഘോഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന നാടാണ് കണ്ണൂർ. നന്മയുടെ പക്ഷത്ത് നിൽക്കാൻ നമുക്ക് കഴിയണം. ആഘോഷങ്ങളെ നേരായ ദിശയിൽ മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കണം.എല്ലാവരെയും ഒന്നിപ്പിക്കുന്ന ആഘോഷമാക്കി മാറ്റി നന്മയുടെ പക്ഷത്ത് നിൽക്കുന്ന ജനങ്ങളാക്കി മാറ്റാൻ കണ്ണൂർ ദസറ ആഘോഷത്തിനു കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പ്രശസ്ത നോവലിസ്റ്റ് സി വി ബാലകൃഷ്ണൻ , ഇന്ത്യൻ സീനിയർ വിമൻസ് ഫുട്ബോൾ കോച്ച് ഡോ: പ്രിയ പി വി , കാനറാ ബാങ്ക് റീജിയണൽ മാനേജർ അൻഷുമാൻ ഡേ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ് അധ്യക്ഷത വഹിച്ചു. കലാമലർ അവതരിപ്പിച്ച തിരുവാതിര , ദേവ്ന പി യുടെ കുച്ചിപ്പുഡി, ശ്യാമ കൂട്ടായ്മയുടെ ഡാൻഡിയ , ശ്രവ്യ പി സൂരജിൻറെ ഭരതനാട്യം , ചിദംബരം നൃത്ത വിദ്യാലയത്തിൻറെ സെമി ക്ലാസ്സിക്കൽ ഡാൻസ് എന്നിവക്ക് ശേഷം പ്രശസ്ത റാപ്പ് ഗായകനും ഏത് മൂഡ് ഓണം മൂഡ് ഗാനം ഫെയിമുമായ ഫെജോ ആൻഡ് എ ഡി ജെ യുടെ ലൈവ് റാപ്പ് ഷോയും അരങ്ങേറി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version