/

തളിപ്പറമ്പ് മന്നയിൽ വാഹനാപകടം ;ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

2 മിനിറ്റ് വായിച്ചു

തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു .ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം സി.സോമന്‍(46) ആണ് മരിച്ചത്. തളിപ്പറമ്പ മന്ന ജംഗ്‌ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം .

കണ്ണൂർ റൂട്ടിലോടുന്ന “ഷിയാ” ബസ്സാണ് അപകടത്തിൽ പെട്ടത് .സോമനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version