കണ്ണൂര്‍: പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരിക്കൂര്‍ ജി എച്ച് എസ് ആതിഥേയത്വമരുളുന്ന ഉപജില്ലാ കലോത്സവം അഡ്വ. സജീവ് ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായ ആവിഷ്കാരമാണ് കേരള സ്കൂള്‍ കലോത്സവമെന്ന് അഡ്വ. സജീവ് ജോസഫ് എം എല്‍ എ പറഞ്ഞു. സിനിമാ താരങ്ങളെയും കലാരംഗത്തെ മറ്റു പ്രമുഖരെയും വളര്‍ത്തിയെടുക്കുന്നതില്‍ കലോത്സവ വേദികള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അന്യം നിന്നുപോകുമെന്ന് കരുതിയിരുന്ന അനുഷ്ഠാന കലകളെ വരുംതലമുറയ്ക്ക് കൈമാറുന്നതിനും കലോത്സവം വലിയ സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഇരിക്കൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ മുഹമ്മദ് അധ്യക്ഷനായി. ദേശീയ അധ്യാപക അവാര്‍ഡ് കെ പി സുനില്‍കുമാര്‍ ചിട്ടപ്പെടുത്തിയ ആകര്‍ഷകമായ സംഗീത ശില്‍പ്പം വേദിയില്‍ അരങ്ങേറി. കലോത്സവ ലോഗോ രൂപകല്‍പ്പന ചെയ്ത ജ്യോതിഷ് കുമാര്‍, റീല്‍സ് മത്സര ജേതാവ് ഹേമന്ദ് ഹരിദാസ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. ശ്രീകണ്ഠപുരം നഗരസഭ ചെയര്മാന് അഡ്വ.ഇ വി രാമകൃഷ്ണന്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശ്രീജ, ജില്ലാ പഞ്ചായത്തംഗങ്ങളായ ബേബി തോലാനി, പി പി റജി, ബ്ലോക്ക് പഞ്ചായത്തംഗം യു പി അബ്ദുറഹ്മാന്, ഉപജില്ലാ ഓഫീസര്‍ പി എന്‍ ഗീത, സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി റീന,സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇ കെ സാജിത തുടങ്ങിയവര്‍ സംസാരിച്ചു. നാലു ദിവസങ്ങളില്‍ പതിനാറ് വേദികളില്‍ നടക്കുന്ന മത്സരങ്ങളില്‍ നാലായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം വൈദ്യുതി മന്ത്രി അഡ്വ: സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.