കണ്ണൂർ: മാറിയ കാലത്തും അച്ചടി മാധ്യമങ്ങളുടെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റിട്ടില്ലെന്ന് എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ. പ്രാദേശിക വാർത്തകളാണ് പത്രങ്ങളുടെ കരുത്ത്. പ്രാദേശിക പേജുകൾ തയ്യാറാക്കൽ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നാണ് താൻ മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മലയാള പത്രങ്ങളിലെ മികച്ച പ്രാദേശിക പേജ് രൂപകല്പനയ്ക്കുള്ള രജിത് റാം സ്മാരക മാധ്യമ അവാർഡ് ‘മാതൃഭൂമി’ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റർ അഷ്മില ബീഗത്തിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
6 മിനിറ്റ് വായിച്ചു