/

തളിപ്പറമ്പില്‍ 1.106 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയില്‍

8 മിനിറ്റ് വായിച്ചു

കണ്ണൂര്‍:ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി തളിപ്പറമ്പില്‍ പിടിയിലായി. 1.106 കിലോ കഞ്ചാവുമായി അസം സ്വദേശി ഐനുള്‍ ഹഖിനെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് സംഘം മന്നയില്‍വെച്ച് അറസ്റ്റ് ചെയ്തത്.ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗമായ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ.പി. വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഐനുള്‍ ഹഖെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എ. അസീസ്, വി വി ബിജു, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ മുഹമ്മദ് ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി പ്രണവ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസിന്റെ തുടര്‍നടപടികള്‍ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ നടക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!