കണ്ണൂർ: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തിൽ യുവതി ഉൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന കണ്ണൂർ സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ക്യാമ്പ് പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു യുവതിയുടെ പിറന്നാളാഘോഷം. ആഘോഷം നടത്തിയ ശേഷം സാമൂഹ്യ മാധ്യമം വഴി റീൽസ് ചിത്രീകരിച്ച് പ്രചരിപ്പിച്ചു.
ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണെന്ന വ്യാജേന ഫോണിൽ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കൾ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾക്ക് മരണം സംഭവിച്ചെന്നും അത് സെറ്റിൽമെന്റ് ചെയ്യാനായി സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടുമായിരുന്നു ഫോൺ വിളി.
10 മിനിറ്റ് വായിച്ചു