മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു

മട്ടന്നൂരിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. അയ്യല്ലൂര്‍ കരുവഞ്ഞാല്‍ പ്രദേശത്താണ് പുലി എത്തിയത്. പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കണ്ണൂർ മട്ടന്നൂരിലെ അയ്യല്ലൂരിലെ ജനവാസ മേഖലയിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ്…

കൊവിഡിന്‍റെ ചൈനീസ് വകഭേദം ഇന്ത്യയില്‍

ചൈനയില്‍ പടരുന്ന കൊവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിനിക്കാണ് ബി.എഫ്​ 7 ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധന പുനരാരംഭിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.…

കേരളത്തിൽ കൊവിഡ് കേസുകളിൽ വർധനയില്ല -വീണാ ജോർജ്

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദേശം. ഇന്ന് വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്‍റെ യോഗം ചേരുന്നുണ്ട്. നിലവിൽ കൊവിഡ് കേസുകളിൽ വർധനയില്ല.…

സംസ്ഥാനത്ത് വീണ്ടും നരബലിക്ക് ശ്രമം; ലക്ഷ്യമിട്ടത് കുടക് സ്വദേശിയായ യുവതിയെ

തിരുവല്ലയിലെ കുറ്റപ്പുഴയിൽ വാടക വീട്ടിൽ നടന്ന നരബലി ശ്രമത്തിനിടെ യുവതി രക്ഷപ്പെട്ടു. കുടക് സ്വദേശിയായ യുവതിയാണ് രക്ഷപ്പെട്ടത്. ഈ മാസം എട്ടാം തീയതി അർധരാത്രിലായിരുന്നു സംഭവം നടന്നത്. നരബലിയിൽ നിന്നും രക്ഷപ്പെട്ട യുവതി സംഭവത്തെ കുറിച്ച് ഇന്നാണ് വെളിപ്പെടുത്തൽ നടത്തിയത്. തിരുവല്ല സ്വദേശിയും ഇടനിലക്കാരിയുമായ…

/

‘പി.എഫ്.ഐ നടത്തിയ കൊലപാതകങ്ങൾ നേതൃത്വം അറിഞ്ഞ്’-എൻ.ഐ.എ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സിയായ എൻ.ഐ.എ. വിവരം പ്രത്യേക എൻ.ഐ.എ കോടതിയെ അറിയിച്ചു. കേരളത്തിലെ എൻ.ഐ.എ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 14 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കിയത്. പി.എഫ്.ഐ…

കുസാറ്റിൽ വീണ്ടും എസ്.എഫ്.ഐ: നമിത ജോർജ് ചെയർപേഴ്​സൺ, മേഘ ലവ്ജാൻ ജനറൽ സെക്രട്ടറി

കൊച്ചി സർവകലാശാല യൂണിയൻ (കുസാറ്റ്) നേതൃത്വത്തിൽ പെൺകുട്ടികൾ. യൂണിയൻ തെരഞ്ഞെടുപ്പിൽ തുടർച്ചയായ 27ാം വർഷവും എസ്.എഫ്.ഐക്കാണ്‌ ആധിപത്യം. ചെയർപേഴ്​സണായി നമിത ജോർജ്, ജനറൽ സെക്രട്ടറിയായി മേഘ ലവ്ജാൻ, ട്രഷററായി കെ. അഭിനന്ദ് എന്നിവരെ തെരഞ്ഞെടുത്തു. ദശരഥ് മണികുട്ടൻ, കെ. മീനു എന്നിവർ വൈസ് ചെയർപേഴ്​സൺമാരും…

/

റെക്കോഡ് വരുമാനം നേടി ശബരിമല കെ.എസ്.ആർ.ടി സർവീസ്

ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ കെ.എസ്.ആർ.ടി.സിക്ക് റെക്കോഡ് വരുമാനം. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ്​​ ഇന്നലെ 1,01,55,048 രൂപയാണ് വരുമാനം നേടിയത്​. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള…

/

വികസന പദ്ധതികൾ തടയാൻ സംഘടിത ശ്രമം -എം.വി. ഗോവിന്ദൻ

സംസ്ഥാനത്ത്‌ ഒരു വികസനവും നടപ്പാക്കാൻ വിടില്ലെന്ന വാശിയോടെയാണ്‌ വലതുപക്ഷ ശക്തികൾ നീങ്ങുന്നതെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തുടർഭരണം ലഭിച്ചതുമുതൽ സർക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ഒറ്റയ്‌ക്കും കൂട്ടായും കള്ളപ്രചാരവേല ആരംഭിച്ചതാണ്‌. കടന്നാക്രമണത്തിന്റെ നിലയിലേക്കിത്‌ മാറിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പിണറായി പാറപ്രം സമ്മേളനത്തിന്‍റെ…

/

ബി.ജെ.പി സർക്കാർ ഗവർണർമാരെ രാഷ്ട്രീയ ചട്ടുകമാക്കുന്നു -സീതാറാം യെച്ചൂരി

ആർ.എസ്.എസിന്‍റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബി.ജെ.പി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ മാത്രമല്ല, തമിഴ്​നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നത്. കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്‍റെ 76–ാം വാർഷികദിനാചരണം ഉദ്ഘാടനം…

സി.പി.എം നേതൃയോ​ഗങ്ങൾക്ക് ഇന്ന് തുടക്കം

മൂന്നുദിവസം നീളുന്ന സി.പി.എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും ചേരും. വിവാദ പ്രസംഗത്തിൽ പൊലീസ് കുറ്റവിമുക്തനാക്കിയ സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക്…

/