ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂർത്തിയായി

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ ഡിസംബർ അഞ്ചിന് ആരംഭിച്ച പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് വിവിധ വിതരണ കേന്ദ്രങ്ങളിൽ പൂർത്തിയായി. 2305 കൺട്രോൾ യൂണിറ്റുകളും 5959 ബാലറ്റ് യൂണിറ്റുകളുമാണ് കമ്മീഷനിംഗ് പൂർത്തിയാക്കി വിതരണ കേന്ദ്രങ്ങിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. വോട്ടെടുപ്പിന്റെ തലേ ദിവസമായ…

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് സ്റ്റേഷനുകൾക്ക് അവധി പ്രഖ്യാപിച്ചു

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11 തീയ്യതികളിലും പോളിംഗ് സാമഗ്രികളുടെ സ്വീകരണ, വിതരണ, വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11, 13 തീയ്യതികളിലും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ…

പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും അതാത് രാഷ്ട്രീയ പാർട്ടികളും സംഘടനകളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു. അല്ലാത്ത പക്ഷം അത് നീക്കം…

തദ്ദേശ തിരഞ്ഞെടുപ്പ്; ശബ്ദ നിയന്ത്രണം പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും…

സ്കൂൾ വിനോദയാത്രകൾ; നിർദേശം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് മന്ത്രി

സ്കൂൾ പഠനയാത്രകൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നൽകിയ മാർഗനിർദേശങ്ങൾ പല സ്‌കൂളുകളും പാലിക്കുന്നില്ല എന്നും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് നാം പ്രഥമ പരിഗണന നൽകേണ്ടത്. രാത്രി 9 മണി മുതൽ രാവിലെ 6 മണി…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറി.സ്ഥിരം ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ഔട്ട്സോഴ്സ് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഉത്തരവ് ബാധകമാണ്. 18 നും 52 നും ഇടയില്‍ പ്രയായുള്ള സ്ത്രീകള്‍ക്ക് മാസത്തില്‍…

പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം

കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കേന്ദ്രം. അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തിരിച്ച് പിടിക്കാൻ നടപടികൾ തുടങ്ങി. ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യങ്ങൾ നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷി…

ശബരിമല സ്വർണപ്പാളി കടത്ത് കേസിൽ വ്യക്തത വന്നാൽ നടപടി; എം.വി ഗോവിന്ദൻ മാസ്റ്റർ

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാർ ശരിയായ നിലപാടാണ് സ്വീകരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന എ. പത്മകുമാറിനെതിരെയുള്ള കുറ്റത്തിൽ വ്യക്തത വന്നാൽ നടപടിയെടുക്കും. ഇതിൽ ധൃതിവയ്ക്കേണ്ട കാര്യമില്ല. മാധ്യമങ്ങൾ പറയുന്നതനുസരിച്ചു നടപടിയെടുക്കാൻ കഴിയില്ല. ഇടതു സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള…

ആഘോഷം ഏതുമാകട്ടെ പ്രീമിയം ഭക്ഷണം വിളമ്പാൻ കുടുംബശ്രീ കാറ്ററിംഗ് സർവീസ്

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെയും കല്യാശ്ശേരി ബ്ലോക്ക്‌ പഞ്ചാത്തിന്റെയും നേതൃത്വത്തിൽ 35 കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾക്ക് പ്രീമിയം ഫുഡ് ട്രെയിനിങ് ആൻഡ് റെസ്റ്റോറന്റ് മാനേജ്മെന്റ് തൊഴിൽ പരിശീലനം നൽകി. ഇന്ത്യൻ അറേബ്യൻ ഫ്യൂഷൻ വിഭവങ്ങളും തനതു നാടൻ വിഭവങ്ങളും ഉൾക്കൊള്ളിച്ച് ഏറ്റവും വൃത്തിയിലും…

എസ് ഐ ആർ ഡിജിറ്റലൈസേഷന് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ പൂർത്തിയാക്കാൻ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഡിസംബർ 11 വരെ കാലാവധി നീട്ടി നൽകിയ സാഹചര്യത്തിൽ എസ് ഐ ആർ ഡിജിറ്റലൈസേഷൻ സുഗമമാക്കുന്നതിന് ജില്ലയിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഡിസംബർ മൂന്ന് മുതൽ ഏഴ് വരെ നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ക്യാമ്പുകൾ പ്രവർത്തിച്ചു…