ഇറക്കുമതി തീരുവ വർധനവ്; കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

5 മിനിറ്റ് വായിച്ചു

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50% ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ ,മോദി ഭരണകൂടത്തിൻ്റെ നയ പരാജയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.

നേതാക്കളായ അഡ്വ. ടി ഒ മോഹനൻ , വി വി പുരുഷോത്തമൻ ,മുഹമ്മദ് ബ്ലാത്തൂർ , രാജീവൻ എളയാവൂർ , കെ പ്രമോദ് ,എം പി വേലായുധൻ ,ടി ജയകൃഷ്ണൻ , മനോജ് കൂവേരി , റഷീദ് കവ്വായി , കെ സി ഗണേഷൻ ,നൗഷാദ് ബ്ലാത്തൂർ കൂക്കിരി രാജേഷ് , കായക്കൽ രാഹുൽ , കല്ലിക്കോടൻ രാഗേഷ് , കെ ഉഷാകുമാരി ,എൻ വി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രവർത്തകർ ഡൊണാൾഡ് ട്രംപിൻ്റെ കോലം കത്തിച്ചു

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version