/

കെൽട്രോൺ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

5 മിനിറ്റ് വായിച്ചു

കണ്ണൂര്‍: കെൽട്രോൺ മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ ജേർണലിസം, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടൻറ് നിർമ്മാണം, വീഡിയോ ക്യാമറാ പരിശീലനം, വീഡിയോ എഡിറ്റിംഗ് മീഡിയ, പബ്ലിക് റിലേഷൻ, അഡ്വർടൈസിങ്, തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

അംഗീകൃത മാധ്യമസ്ഥാപനങ്ങളിൽ പ്രായോഗിക പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സപ്പോർട്ട് എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭ്യമാകും. തിരുവനന്തപുരം, കോട്ടയം കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെൽട്രോൺ പരിശീലന കേന്ദ്രങ്ങളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്തംബർ 19. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9544958182.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version