കൊച്ചി: സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രം ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി എൻഎസ്എസ് .രാഷ്ട്രീയപ്പാർട്ടികൾ മന്നത്ത് പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുന്നു. മറ്റ് ചിലപ്പോൾ മാറ്റിവയ്ക്കുകയും ചെയ്യുന്നുവെന്ന് ജി.സുകുമാരൻ നായർ പ്രസ്താവനയിൽ വിമർശിച്ചു. താല്ക്കാലിക രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണിത് ചെയ്യുന്നത്.സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ടെന്ന് മനസ്സിലാക്കണം.മന്നമോ എൻഎസ്എസോ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും എൻഎസ്എസിന്റെ പ്രസ്താവനയിൽ പറയുന്നു. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്കുവേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണെന്നും സുകുമാരൻ നായർ സൂചിപ്പിക്കുന്നു.
സിപിഎം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭന്റെ ചിത്രമില്ല, വിമർശനവുമായി എൻഎസ്എസ്
