//
12 മിനിറ്റ് വായിച്ചു

“പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെപ്പോലെ”; പിണറായിയും സതീശനും യൂദാസുമാരെന്ന് എ.എന്‍.രാധാകൃഷ്ണന്‍

പി.സി.ജോര്‍ജ് കുരിശില്‍ തറക്കപ്പെട്ട യേശുദേവനെ പോലെയാണെന്ന് തൃക്കാക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്‍.പി.സി.ജോര്‍ജ് നല്ലൊരു ജനപ്രതിനിധിയാണ്. 30 കൊല്ലത്തോളം നിയമസഭയിലെ നിറ സാന്നിധ്യമായിരുന്നു.യൂദാസിന്റെ റോളില്‍ വി.ഡി.സതീശനും പിണറായിയും ഒന്നിച്ച് പി.സി.ജോര്‍ജിനെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.നിശബ്ദ പ്രചാരണം ദിനമായ ഇന്ന് .തീവ്രവര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്ന പലരേയും അറസ്റ്റ് ചെയ്യാതിരിക്കുമ്പോള്‍ എന്തിന് പി.സി.ജോര്‍ജിനെ മാത്രം അറസ്റ്റ് ചെയ്യുന്നു. ഇന്നലെ മാത്രം നാല് നോട്ടീസ് ആണ് പി.സി.ജോര്‍ജിന് ലഭിച്ചത്. എന്താ അദ്ദേഹം വല്ല കൊലപുള്ളിയുമാണോ. പി.സി.ജോര്‍ജിനെ താന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചാണ് കൊണ്ടു പോകുന്നത്.മൂന്നാം തീയതി യേശു ദേവന്‍ ഉയര്‍ത്തെഴുന്നേറ്റതു പോലെ പി.സി.ജോര്‍ജ് ഉയര്‍ത്തെഴുന്നേല്‍ക്കും. പിണറായി വിജയനും വി.ഡി.സതീശനും അതോടെ വിവരം മനസിലാകുമെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

പൊന്നാമരം കോട്ടയായിരുന്ന അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഓടിയ വഴി പോലും ഇപ്പോള്‍ ഇല്ല. ഇന്ത്യയില്‍ എവിടെയും ഇപ്പോള്‍ കോണ്‍ഗ്രസ് ഇല്ല. എല്‍ഡിഎഫിന് ആകെ 42000 വോട്ട് മാത്രമേ ഉള്ളു. പാവപ്പെട്ടവന്റെ അടുക്കളയില്‍ കൊണ്ടുപോയി മഞ്ഞക്കുറ്റി അടിച്ച വകയില്‍ തന്നെ 10000 വോട്ടുകള്‍ ആ വഴിക്ക് പോകും. എല്‍ഡിഎഫ് മൂന്നാം സ്ഥാനാത്തായിരിക്കും. അതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.നല്ല അനുകൂലമായ സാഹചര്യമാണ്. എല്ലാ ഭാഗത്തും വലിയ സ്വീകാര്യത കിട്ടികൊണ്ടിരിക്കുന്നു. 100 ശതമാനം വിജയ പ്രതീക്ഷ ഉണ്ട്. സാധാരണ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമാകുന്ന ഒട്ടേറെ ഘടകങ്ങള്‍ തൃക്കാക്കരയില്‍ ഉണ്ട്. ഒന്ന് ഈ നാട്ടിലെ എല്ലാ ക്രിസ്ത്യാനികളെയും കൊല്ലാന്‍ വേണ്ടി കുന്തരിക്കം തയാറാക്കി വച്ചിരിക്കുന്നു. എല്ലാ ഹിന്ദുക്കളെയും കൊല്ലാന്‍ വേണ്ടി പൂജാദ്രവങ്ങള്‍ തയാറാക്കി വച്ചിരിക്കുന്നു. ആ സമയം ആളുകളുടെ ഇടയിലുള്ള ഭയപ്പാടാണ്. എന്നാല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുസ്ലീം വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം വലിയ അടിയൊഴുക്കുകള്‍ സൃഷ്ടിക്കും. ആളുകള്‍ വലിയ ഭയപ്പാടിലാണുള്ളതെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version