പായം ഗ്രാമപഞ്ചായത്തിൻ്റെ സമഗ്ര ചരിത്ര രചനയുടെ ഭാഗമായി ചരിത്ര രചന സമിതി തയ്യാറാക്കിയ ‘കാലം സാക്ഷി ചരിത്രം സാക്ഷി’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. മാടത്തിൽ നടന്ന പരിപാടിയിൽ മുൻ എം എൽ എ എം.വി ജയരാജൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന് കൈമാറി പുസ്തക പ്രകാശനം നിർവഹിച്ചു. പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷയായി.
