വെങ്ങര – പൊടിക്കളം റോഡ് ഉദ്ഘാടനം ചെയ്തു

3 മിനിറ്റ് വായിച്ചു

വെങ്ങര – പൊടിക്കളം റോഡ് എം. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി
295 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടാറിംഗ് നടത്തിയാണ് റോഡ് പണി പൂർത്തീകരിച്ചത്.  ഇതിനായി സംസ്ഥാന സർക്കാർ 15 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഓവർസിയർ ജോബി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ പുഷ്പ കുമാരി , മണി പവിത്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വരുൺ ബാലകൃഷ്ണൻ, എം രാമചന്ദ്രൻ, കെ രാജൻ, റോഡ് വികസന സമിതി കൺവീനർ കെ.പി രാജീവൻ, ചെയർമാൻ കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version