കണ്ണൂര്‍ : ലോക ഒബിസിറ്റി ദിനത്തിന്റെ ഭാഗമായി അമിതവണ്ണത്തെക്കുറിച്ചും അനുബന്ധമായ ശാരീരിക പ്രശ്‌നങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവതകരിക്കുന്നതിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി സൈക്ലിംഗ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ റാലി സംഘടിപ്പിച്ചു. മാര്‍ച്ച് 8ന് രാവിലെ 6.30ന് തലശ്ശേരി കടല്‍പ്പാലത്തിന് സമീപത്ത് നന്നും ആരംഭിച്ച റാലി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സമാപിച്ചു. നൂറിലധികം പേര്‍ സൈക്ലത്തോണില്‍ പങ്കാളികളായി.

അമിത വണ്ണം ഒരു രോഗവസ്ഥയാണ്. ഭക്ഷണ ക്രമീകരണം, വ്യായാമം തുടങ്ങിയവയാണ് അമിത വണ്ണം കുകയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം. എന്നാലും ചിലരിൽ ഇത് ഫലപ്രദമാവാറില്ല. അത്തരം ആളുകൾക്ക് മരുന്നിന്റെ സഹായത്തോടെയുള്ള നൂതന ചികിത്സരീതികൾ ഇന്ന് ലഭ്യമാണ് എന്ന് കണ്ണൂർ ആസ്റ്റർ മിംസിലെ എന്റോക്രൈനോളജി വിഭാഗം മേധാവി ഡോ അർജുൻ ആർ പറഞ്ഞു. ഇത്തരം ആളുകളിൽ തടി കുറയ്ക്കാൻ ഫലപ്രദമായ ചികിത്സാ രീതിയായ മെറ്റബോലിക് സർജറി യുടെ പ്രാധാന്യത്തെപറ്റി ജനറൽ, ലാപറൊസ്കോപിക് ആൻഡ് റോബോട്ടിക് സർജറി വിഭാഗം മേധാവി ഡോ ജിമ്മി സി ജോൺ വിശദീകരിച്ചു.
തലശ്ശേരി അസി. സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപന്‍ എം ഐ പി എസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ‘ ജീവിതശൈലിയിലും മറ്റും സംഭവിക്കുന്ന മാറ്റങ്ങളാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമെന്നും ഇതിനെ അതിജീവിക്കാന്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ഉത്തമമായ മാതൃകയാണെന്നും ” അദ്ദേഹം പറഞ്ഞു. ഇത്തരം റാലികളിലൂടെ സൈക്ലിങ് പോലുള്ള വ്യായാമ രീതികളിലേക്ക് കൂടുതൽ ആൾക്കാരെ ആകർഷിക്കാൻ സാധിക്കുമെന്ന് തലശ്ശേരി സൈക്ലിങ് ക്ലബ് പ്രസിഡന്റ് വിനീത് പറഞ്ഞു.