കണ്ണൂർ: നാടുകാണി കിൻഫ്രയിൽ സജ്ജമാക്കിയ സൂ സഫാരി പാർക്ക് ക്യാമ്പ് ഓഫീസ് എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. കേരളം കാണാനെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി തളിപ്പറമ്പും നാടുകാണിയിലെ സൂ സഫാരി പാർക്കും മാറുമെന്ന് എംഎൽഎ പറഞ്ഞു. വിനോദ സഞ്ചാര ഭൂപടത്തിൽ ലോകത്തിന് വിസ്‌മയമാകുന്ന തരത്തിൽ ഏഷ്യയിലെ ഏറ്റവും വലിയ സൂസഫാരി പാർക്കായി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
