സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടു പേർ കൂടി മരിച്ചതായി സ്ഥിരീകരണം. തിരുവനന്തപുരം കൊല്ലം സ്വദേശികളാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 11 ആയി. ഈ വർഷം ഇതോടെ 19 പേർ മരിച്ചു. അന്തരീക്ഷത്തിലും അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് കൂടുതൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.
