ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
മലയാളി ബോളിവുഡ് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം.സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൃഷ്ണകുമാര്‍ എന്ന കെ കെയുടെ മുഖത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. കെ കെയുടെ…
എല്‍പിജി വാണിജ്യസിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടർ ഒന്നിന് 134 രൂപ വീതമാണ് കുറച്ചത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ മാറ്റമില്ല.വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന്റെ വിലവര്‍ധന ഹോട്ടല്‍ ഭക്ഷണത്തിന് ക്രമാതീതമായി വില ഉയരുന്നതിന് കാരണമായെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.പുതുക്കിയ വില നിലവില്‍…
പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു. 53 വയസായിരുന്നു. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം.കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.…
ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം ആമോദം കണ്ണൂർ ചാല ഹിൽസ് ലെ സാധു മെറി കിങ്ഡം വാട്ടർ തീം പാർക്കിൽ വച്ച് നടന്നു. ജെ സി ഐ സെനറ്റർ ഡോക്റ്റർ നിതാന്ത് ബാലശ്യാമിന്റെ അധ്യക്ഷതയിൽ ജെ സി ഐ…
നടിയെ പീഡിപ്പിച്ച കേസിന് പിന്നാലെ ദുബായിലേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ഇന്ന് 9.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പൊലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു എയര്‍പോര്‍ട്ടിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.’ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസുമായി…
കണ്ണൂർ: പിണറായി മമ്പറത്ത് കോൺഗ്രസ് -ആർ എസ് എസ് അക്രമം. കണ്ണൂർ ഡിസിസി സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രൻ, വേങ്ങാട് മണ്ഡലം യൂത്ത് കോൺഗ്രസ് മിഥുൻ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപൻ എന്നിവർക്കാണ് മർദ്ദനമേറ്റത്.പടിഞ്ഞിറ്റമുറ്റി മേത്തട്ട…
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി നിസ്സഹകരിക്കാന്‍ കെ വി തോമസ് തീരുമാനിച്ചതില്‍ പ്രതികരണവുമായി നടന്‍ ടി സിദ്ദിഖ്.തോമസ് മാഷിന് എന്താണ് പറ്റിയതെന്ന് അറിയില്ല. താന്‍ ജനിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസുകാരനായി കാണുന്ന ആളാണ് കെ വി തോമസ്. കെ വി തോമസിനെപ്പോലെയുള്ളവരെ കണ്ടിട്ടാണ് തങ്ങളൊക്കെ കെഎസ്‌യു പ്രവര്‍ത്തനം തുടങ്ങിയതെന്നും…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്ത കേസില്‍ അറസ്റ്റിലായ അബ്ദുള്‍ ലത്തീഫ് നേരത്തേയും വ്യാജ പ്രചാരണങ്ങള്‍ നടത്തിയെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്ത്.ബിനീഷ് കോടിയേരി കഞ്ചാവ് നടുന്ന ഫോട്ടോഷോപ്പ് ചിത്രവും അബ്ദുള്‍ ലത്തീഫിന്റെ പേജിലുണ്ട്. മെയ്…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിൽ കളളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കളളവോട്ട് തടയാൻ വലിയ ജാഗ്രതയാണ് ഞങ്ങൾ നടത്തിയിരുന്നത്. സിപിഐഎം കള്ള വോട്ട് ചെയ്യാൻ…
ബലാത്സംഗ കേസിൽ നിർമ്മാതാവ് വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പ്രതി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയാണ് നിലവിൽ പ്രധാനപ്പെട്ട കാര്യം. വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളുടെ കാണിക്കാൻ ആണോ…