ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് കേരളത്തിൽ നാളെ അധ്യായന വര്‍ഷാരംഭം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്കൂളുകളിൽ മാസ്ക് നിർബന്ധമാണ്. 42.9 ലക്ഷം വിദ്യാര്‍ത്ഥികളും 1.8ലക്ഷം അധ്യാപകരുമാണ് നാളെ സ്‌കൂളിലെത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കഴക്കൂട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 മുഖ്യമന്ത്രി നിര്‍വഹിക്കും.…
കണ്ണൂര്‍: ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ സല്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും യു എ ഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്കാഫ് ഇവന്റ്സിന്റെയും സഹകരണത്തോടെ ആസ്റ്റർ മിംസ് ആശുപത്രി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഗ്രാമീണർക്കായി സൗജന്യ വൈദ്യ സഹായം ലഭ്യമാകുന്നതിനായി സഞ്ചരിക്കുന്ന ആശുപത്രി സംവിധാനം ആരംഭിച്ചു . പ്രത്യേകം…
ജൂണ്‍ 10 ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി . പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20 ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 12 ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്.…
തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തയാള്‍ പൊലീസ് പിടിയില്‍. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്ന് പിടിയിലായത്. ഇയാളെ ഉച്ചയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ ട്വിറ്ററിലൂടെ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പി ടി തോമസിന്റെ ആത്മാവ് ഒപ്പമുണ്ടെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഉമ തോമസ് പറഞ്ഞു. പാലാരിവട്ടം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.’നല്ല ആത്മവിശ്വാസമുണ്ട്. പിടിയുടെ…
തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 12.13% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ്…
നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആയുധ നിയമപ്രകാരവും മതസ്പര്‍ദ്ധയ്ക്ക് ശ്രമിച്ചതിനുമുള്ള വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തത്. സമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുര്‍ഗാവാഹിനി നടത്തിയ പഥസഞ്ചലനത്തിലായിരുന്നു…
കണ്ണൂർ : സ്നേഹത്തോടെ കൈയിലെടുത്തപ്പോൾ അവൻ പ്രയാണിന്റെ നെഞ്ചോട് ചേർന്നുകിടന്നു. തന്റെ പുതിയ കൂട്ടുകാരനെ വീഡിയോകോളിലൂടെ മുത്തശ്ശിയെ പരിചയപ്പെടുത്തി. ഇത് കണ്ടുനിന്ന മേയർ ടി.ഒ.മോഹനൻ ചോദിച്ചു, ഇവനൊരു പേരുവേണ്ടേ.ഒന്നാലോചിക്കാതെ പ്രയാൺ തന്റെ ഹീറോ കെ.ജി.എഫ്. നായകന്റെ പേര് പറഞ്ഞു ‘റോക്കി’. പാലും ബിസ്കറ്റുമെല്ലാം കഴിച്ച്…
സിവില്‍ സര്‍വ്വീസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്ക് വനിതകള്‍ക്കാണ്. ഒന്നാം റാങ്ക് ശ്രുതി ശര്‍മ്മ, രണ്ടാം റാങ്ക് അങ്കിത അഗര്‍വാള്‍, മൂന്നാം റാങ്ക് ഗമിനി ശിംഗ്ല, നാലാം റാങ്ക് ഐശ്വര്യ വര്‍മ്മ എന്നിവര്‍ക്കാണ്. 21ാം റാങ്ക് മലയാളിക്കാണ്. ദിലീപ് കൈനിക്കരക്കാണ് നേട്ടം. ആദ്യ…
കോവിഡ് 19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് വിവിധ പദ്ധതികളിലൂടെ പ്രതിമാസം 4000 രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികൾക്ക് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതാണ് ഈ തുക. പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.18 നും 23…