മഹിളാ കോൺഗ്രസ് മണ്ഡലം തല കൺവെൻഷൻ ‘ദർശൻ-2025’ നാളെ തുടക്കം

8 മിനിറ്റ് വായിച്ചു

കണ്ണൂർ : തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹിളാ കോൺഗ്രസ് വാർഡ് തലം വരെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ ജില്ലയിലെ മുഴുവൻ സംഘടന മണ്ഡലങ്ങളിലും കൺവെൻഷനിൽ പങ്കെടുത്ത് പ്രവർത്തകരുമായി സംവദിക്കും. കൺവെൻഷൻ്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരിലെ കരിവെള്ളൂർ മണ്ഡലത്തിൽ ഇന്ന് നാളെ രാവിലെ 9 മണിക്ക് ഡി.സി.സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

എൽ.ഡി.എഫ് സർക്കാർ സമസ്ത മേഖലയിലും പരാജയമായി മാറിയിരിക്കുകയാണ്, ലഹരി മാഫിയയുടെ വിളയാട്ടം കൊച്ചുകുട്ടികൾ മുതൽ സ്ത്രീകളുൾപ്പടെയുള്ളവർ ബലിയാടാവുകയാണ്, രൂക്ഷമായ വിലക്കയറ്റം സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം താളം തെറ്റിച്ചിരിക്കയാണ്, ആരോഗ്യ മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഒക്കെ സർക്കാർ സംവിധാനം നോക്കുകുത്തിയാകുന്ന സ്ഥിതി, ജയിലുകളിൽ ക്രിമിനലുകൾക്കും കുറ്റവാളികൾക്കും സംരക്ഷണം നൽകുന്ന അവസ്ഥ, തുടങ്ങി നിരവധി ജനകീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള വിധിയെഴുത്തിന് ജനങ്ങളെ സജ്ജരാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പിലാക്കാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജ്ജം പകരുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് മണ്ഡലം തലത്തിൽ കൺവെൻഷനുകൾ സംഘടിപ്പിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version