സി പി ഐ എം പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍.പുന്നോല്‍ അമൃത വിദ്യാലയം അധ്യാപിക പാലയാട്ടെ ശ്രീനന്ദനത്തില്‍ രേഷ്മയെയാണ് ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടിലാണ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്.കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിജിൽ ദാസിന് രേഷ്‌മ വീട് ഒരുക്കി നൽകിയത്. ‘പൊലീസ് അന്വേഷിക്കുന്നുണ്ട്, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്.17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന് താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്‌ത് എത്തിച്ചു. വാട്‌സാപ്പ് കോളിലൂടെയായിരുന്നു സംസാരം.പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിജിൽ ദാസ് പിടിയിലായത്.2 മാസമായി ഒളിവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണ് പിടിയിലായ നിജിൽ ദാസ്.
